തിരുവനന്തപുരം: മികച്ച പശ്ചാത്തലസംഗീതത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം മാത്യു പുളിക്കന് (മാത്യൂസ് പുളിക്കന്‍) നല്‍കിയത് മമ്മൂട്ടിയുടെ ‘കാതല്‍’ എന്ന സിനിമയിലെ നിഗൂഢതകളെ പുറത്തെത്തിച്ച സൗണ്ട് ഡിസൈന്. ജിയോ ബേബിയുടെ ഈ സിനിമയില്‍ മമ്മൂട്ടിയുടെ നായകകഥാപാത്രം എന്തൊക്കെയോ രഹസ്യങ്ങള്‍ ഉള്ളിലൊളിപ്പിക്കുന്ന കഥാപാത്രമാണ്. ആ രഹസ്യമാണ് മെലഡിയ്‌ക്ക് അധികം പ്രാധാന്യം നല‍്കാതെ തന്നെ മാത്യു പുളിക്കന്‍ സൗണ്ട് സ്കേപ്പുകളും സ്ട്രിംഗ്സും ഉപയോഗിച്ച് ചെയ്തത്.
“പശ്ചാത്തലസംഗീതം ചെയ്യാന്‍ ജിയോ ബേബി അയച്ച ‘കാതല്‍ എന്ന സിനിമ കണ്ടപ്പോള്‍ ചിത്രത്തില്‍ ഒരു ഭാഗത്ത് കണ്ണാടിയുടെ മുന്നില്‍ വന്ന് നിന്ന് മമ്മൂട്ടി നടത്തുന്ന ഒരു ഭാവപ്രകടനം ഉണ്ട് . അത് കണ്ടപ്പോള്‍ തോന്നി അവിടെയാണ് ഒരു മ്യൂസിക് സ്കോര്‍ നല്കേണ്ടത് എന്ന്. സിനിമയില്‍ ആ രംഗം എത്തുന്നത് വരെ ലൗഡ് ആയ ബാക്ക് ഗ്രൗണ്ട് മ്യൂസിക് (ബിജിഎം) ഒന്നും ഇല്ല. ഈ ഒരു മൊമെന്‍റില്‍ നിന്നാണ് സിനിമയില്‍ പശ്ചാത്തല സംഗീതം പ്രേക്ഷകന്‍ അനുഭവിക്കാന്‍ തുടങ്ങുക. എന്റെ ഈ ആശയത്തോട് സംവിധായകന്‍ ജിയോ ബേബിയും പൂര്‍ണ്ണമായും യോജിച്ചു.”- മാത്യു പുളിക്കന്‍ ‘കാതല്‍ ‘എന്ന സിനിമയുടെ പശ്ചാത്തല സംഗീതം ചെയ്തതിന് പിന്നിലെ രഹസ്യം പങ്കുവെയ്‌ക്കുന്നു.
സ്വവര്‍ഗ്ഗനുരാഗിയെങ്കിലും കുടുംബസ്ഥനായ മമ്മൂട്ടിയുടെ കഥാപാത്രം നിറഞ്ഞുനില്‍ക്കുന്ന ‘കാതല്‍’ എന്ന സിനിമയില്‍ ലൗഡ് മ്യൂസിക് ഒന്നും ഇല്ല. മെലഡിയും പാകത്തിനേ ഉപയോഗിച്ചിട്ടുള്ളൂ. എന്നിട്ടും പ്രേക്ഷരിലേക്ക് മമ്മൂട്ടിയുടെ ആത്മസംഘര്‍ഷങ്ങള്‍ അതേ തീവ്രതയോടെ വാര്‍ന്ന് വീഴുമ്പോള്‍ മാത്യു പുളിക്കന്‍ എന്ന പശ്ചാത്തലസംഗീതസംവിധായകന്റെ സംഗീതത്തിലെ കയ്യടക്കം അറിയാനാകും. ഒരു മമ്മൂട്ടിയുടെ കഥാപാത്രമായ റിട്ടയേർഡ് ബാങ്ക് മാനേജരായ മാത്യു ദേവസ്സി തന്റെ ഗ്രാമത്തിൽ ഭാര്യ ഓമന, മകൾ, ഫെമി, അച്ഛൻ ദേവസ്സി എന്നിവരടങ്ങുന്ന കുടുംബത്തോടൊപ്പം താമസിക്കുന്ന വ്യക്തിയാണ്. തികച്ചും മാന്യനായ വ്യക്തി. സ്വവര്‍ഗ്ഗാനുരാഗം എന്ന അയാളുടെ ജീവിതത്തിലെ അമാന്യമായി സാധാരണ സമൂഹം വിലക്കുന്ന സ്വഭാവം പുറത്തുപറയാന്‍ സൗണ്ടുകളും സ്ട്രിംഗ്സുമാണ് അധികവും ഉപയോഗിച്ചിരിക്കുന്നത്. “ഇടവേളയും ക്ലൈമാക്സും പൊളിക്കണമെന്ന് ജിയോ ബേബി പറഞ്ഞിരുന്നു. അതു തന്നെയാണ് എനിയ്‌ക്കും തോന്നിയത്. അതിന് ചേരുന്ന സൗണ്ട് ഡിസൈന്‍ രൂപകല്‍പന ചെയ്തു. സിനിമയെ ബാക്കി ഭാഗങ്ങളിലെ സൗണ്ട് ഡിസൈനും ഇതിനെ സപ്പോര്‍ട്ട് ചെയ്യുന്നതായിരിക്കണം എന്ന് നിര്‍ബന്ധമായിരുന്നു. ആ ഡൈനാമിക്സ് കൃത്യമായി വര്‍ക്ക് ചെയ്തു.”- മാത്യു പുളിക്കന്‍ പറയുന്നു.
“കാതലിലെ സൗണ്ട് ട്രാക്കിനായി ഒരു പാട് പണം ചെലവഴിച്ചു. കേള്‍ക്കുമ്പോള്‍ മിനിമല്‍ ആയി തോന്നുമെങ്കിലും ഇതിന് പിന്നില്‍ നല്ല പ്രയത്നം ഉണ്ട്. “- മാത്യു പുളിക്കന്‍ ഈ സിനിമയ്‌ക്ക് വേണ്ടി നടത്തിയ പ്രയത്നത്തെക്കുറിച്ച് സംവിധായകന്‍ ജിയോ ബേബി വിശദമാക്കുന്നു.
സംഗീതം പ്രാണനായ് കരുതുന്ന ബിസിനസുകാരന്‍
സംഗീതത്തെ മാത്യു പുളിക്കന്‍ എന്ന സംഗീതസംവിധായകനില്‍ നിന്നും വേര്‍തിരിക്കാനാവില്ല. ജീവിതത്തില്‍ എന്തൊക്കെ പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോഴും അയാള്‍ സംഗീതം കൈവിടില്ല. അതേ സംഗീതം കൂടെപ്പിറപ്പായി മാത്യു പുളിക്കനൊപ്പം ഉണ്ട്. അതുകൊണ്ട് ഒരു ആഫ്രിക്കന്‍ രാജ്യത്ത് ഉല്‍പാദനക്കമ്പനി നടത്തുമ്പോഴും സിനിമയില്‍ പശ്ചാത്തലസംഗീതം ചെയ്യാന്‍ മാത്യു പുളിക്കന് കഴിയുന്നത്. സിനിമയില്‍ വര്‍ക്ക് ഉണ്ടെങ്കില്‍ ആഫ്രിക്കയില്‍ നിന്നും കേരളത്തില്‍ എത്തി ജോലി തീര്‍ത്ത് മടങ്ങും. ആഫ്രിക്ക എന്ന തികച്ചും വ്യതിരിക്തമായ ജീവിതാന്തരീക്ഷത്തില്‍ കഴിയുമ്പോഴും എല്ലാ തരത്തിലുമുള്ള സംഗീതം കേള്‍ക്കുന്നു. സംഗീതം ചെയ്യാന്‍ ശ്രമിക്കുന്നു മാത്യു പുളിക്കന്‍.
ഏഴാം ക്ലാസ് തൊട്ട് ജിയോ ബേബിയുടെ പരിചയക്കാരന്‍
ഏഴാം ക്ലാസ് തൊട്ട് ജിയോ ബേബിയ്‌ക്ക് മാത്യു പുളിക്കനെ അറിയാം. ഇരുവരും ഒരേ നാട്ടുകാര്‍. മാത്യു പുളിക്കന്‍ 10 ക്ലാസില്‍ പഠിക്കുമ്പോള്‍ ചെയ്ത മ്യൂസിക്കിന് വീഡിയോ ചെയ്തത് ജിയോ ബേബിയാണ്. അന്നേ മാത്യു പുളിക്കനില്‍ ഉറങ്ങിക്കിടക്കുന്ന സംഗീതകാരനെ ജിയോ ബേബിക്ക് അറിയാം.
സിനിമയെ ലിഫ്റ്റ് ചെയ്യുന്ന മ്യൂസിക്
എപ്പോഴും ഒരു സിനിമ കലാപരമായി പ്രേക്ഷകനിലേക്ക് നിറയുക അതിലെ പശ്ചാത്തല സംഗീതവും പാട്ടുകളും ആ സിനിമയിലെ ജീവിതത്തെ ഒരു പ്രത്യേക തലത്തിലേക്ക് ഉയര്‍ത്തുമ്പോഴാണ്. അതാണ് ജിയോ ബേബിയുടെ കാതലില്‍ മാത്യു പുളിക്കന്‍ നടത്തിയ മാജിക്. കാതല്‍ എന്ന സിനിമയെ വേറെ ഒരു ആകാശത്തിലേക്ക് ലിഫ്റ്റ് ചെയ്യുന്ന മ്യൂസികാണ് ജിയോ ബേബിയുടേത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: