തെയ്യം പോലെയുള്ള ഒരു അനുഷ്ഠാന കലയെ സിനിമയുടെ ഭാഷയിലേക്ക് കൊണ്ടുവന്ന ചിത്രമാണ് കാന്താര . സാന്റൽവുഡിലെ പൊളിച്ചെഴുത്തിന്റെ മുൻനിരയിൽ തന്നെ തന്റെ പേരു രേഖപ്പെടുത്താൻ ഋഷഭ് ഷെട്ടിക്കു കഴിഞ്ഞു . നല്ലൊരു അഭിനേതാവ് മാത്രമല്ല , നല്ലൊരു മനുഷ്യനും,ഈശ്വരവിശ്വാസിയുമാണ് താരം .
കാന്താരയുടെ വിജയത്തിനായി ഗോകർണയിലെ മഹാഗണപതി മഹാബഎത്തിയതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത് . കാന്താരയുടെ വിജയത്തിനായി പ്രത്യേക പൂജ നടത്താനാണ് അദ്ദേഹം എത്തിയത്. സുഹൃത്ത് രക്ഷിത് ഷെട്ടിയും ഒപ്പമുണ്ടായിരുന്നു . ക്ഷേത്രം പൂജാരി രാജഗോപാലിന്റെ നേതൃത്വത്തിലാണ് ഋഷഭ് ഷെട്ടിയ്‌ക്ക് വേണ്ടി വിശേഷാൽ പൂജകൾ നടത്തിയത് . ധാര അടക്കമുള്ള പൂജകളിലും താരം പങ്കെടുത്തു.
അതേസമയം ആദ്യ ഭാഗത്തില്‍ പ്രേക്ഷകര്‍ കണ്ട കഥയുടെ മുന്‍പ് നടന്ന സംഭവങ്ങളാകും കാന്താരയുടെ തുടര്‍ച്ചയില്‍ കാണാന്‍ കഴിയുക.ഹോംബാലെ ഫിലിംസ് നിർമിക്കുന്ന ചിത്രം റിഷഭ് ഷെട്ടിയാണ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: