തൊടുപുഴ: സി. പി മാത്യുവിനെ ഇടുക്കി ഡിസിസി പ്രസിഡണ്ട് സ്ഥാനത്തുനിന്ന് മാറ്റണമെന്ന് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തോട് മുസ്ലിം ലീഗ് ജില്ലാ ഘടകം ആവശ്യപ്പെട്ടു. മാത്യു പങ്കെടുക്കുന്ന യുഡിഎഫ് യോഗങ്ങള്‍ ഉള്‍പ്പെടെയുള്ള പരിപാടികളില്‍ ഇടുക്കി ജില്ലാ മുസ്ലിംലീഗ് നേതൃത്വം പങ്കെടുക്കില്ലെന്നും അദ്ദേഹം ഇല്ലാത്ത പരിപാടിയില്‍ ഉണ്ടാകുമെന്നും ലീഗ് ജില്ലാ പ്രസിഡണ്ട് കെ എം എ ഷുക്കൂര്‍ അറിയിച്ചു. ഇക്കാര്യം കോണ്‍ഗ്രസ് , മുസ്ലിംലീഗ് സംസ്ഥാന നേതൃത്വത്തോട് വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസും മുസ്ലിം ലീഗും ഒരുമിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഡിസിസി പ്രസിഡന്റിന്റെ വ്യക്തി താല്പര്യങ്ങളാണ് പ്രശ്നങ്ങള്‍ക്ക് വഴിതെളിച്ചത്. ജില്ലയില്‍ യുഡിഎഫ് എന്ന പൊതുവികാരത്തിന് ഒപ്പം നില്ക്കും . ഈ വിഷയത്തില്‍ ഇനി കൂടുതല്‍ പ്രതികരിക്കില്ലെന്നും ഷുക്കൂര്‍ പറഞ്ഞു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: