കൊച്ചി: ജനങ്ങള്‍ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി. ജനങ്ങളെ ബുദ്ധിമുട്ടിക്കാനല്ല സേവിക്കാനാണ് ഉദ്യോഗസ്ഥര്‍. സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കാനാണ് കെ സ്മാര്‍ട്ട് സംവിധാനം ഏര്‍പ്പെടുത്തിയത്. പൊതുജനങ്ങള്‍ക്കുള്ള സേവനം മന:പൂര്‍വം വൈകിപ്പിച്ച് ഗുണമുണ്ടാക്കിയിരുന്ന ഉദ്യോഗസ്ഥര്‍ക്ക് ഇതില്‍ വിഷമമുണ്ടാകും. അവരാണ് കെ സ്മാര്‍ട്ട് പദ്ധതിക്ക് തുരങ്കം വയ്ക്കാന്‍ ശ്രമിക്കുന്നതെന്നും കൊച്ചിയില്‍ തദ്ദേശവകുപ്പ് അദാലത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിക്കവെ മുഖ്യമന്ത്രി പറഞ്ഞു. ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ ചെയ്തു കൂട്ടുന്നതുമൂലം കേരളത്തിന്റെ ഖ്യാതി നഷ്ടപ്പെടാന്‍ ഇടവരരുത്. ജനങ്ങള്‍ക്ക് അതിവേഗം സേവനം നല്കാന് ശ്രമിക്കുമ്പോള്‍ അതില്‍ പുഴുക്കത്തുകള്‍ ആകരുതെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥരെ ഓര്‍മ്മിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: