കൊച്ചി: വയനാട് ദുരന്തത്തില്‍ പുനരധിവാസം സംബന്ധിച്ച നടപടികളുടെ പുരോഗതി എല്ലാ ആഴ്ചയും അറിയിക്കണമെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച് നിര്‍ദ്ദേശിച്ചു. എല്ലാ വെള്ളിയാഴ്ചയും കേസ് പരിഗണിക്കും. സംഭവത്തില്‍ കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. മറ്റിടങ്ങളിലും സമാന ദുരന്തം ഉണ്ടാകാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട് .
1200 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും 231 പേരാണ് മരിച്ചതെന്നാണ് പ്രാഥമിക കണക്കെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. 128 പേരെ കണ്ടെത്താനായിട്ടില്ല. 178 പേരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുകയും തിരിച്ചറിയാത്ത 53 എണ്ണം സര്‍ക്കാര്‍ സംസ്കരിക്കുകയും ചെയ്തു. 91 പേരുടെ ഡിഎന്‍എ ശേഖരിച്ചിട്ടുണ്ട് . പ്രദേശങ്ങളില്‍ നിന്ന് 212 ശരീര ഭാഗങ്ങള്‍ കണ്ടെടുത്തു. 1055 വീടുകള്‍ തകര്‍ന്നു. എന്നിങ്ങനെയുള്ള കണക്കുകളാണ് കോടതിയില്‍ സമര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: