കോട്ടയം ; ചിങ്ങമാസ പൂജകൾക്കായി ശബരിമല തുറന്നു. വൻ ഭക്തജന തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെട്ടത്. ഇന്നലെ വൈകിട്ട് തന്ത്രിമാരായ കണ്‌ഠരര് രാജീവര്, കണ്‌ഠരര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ മേൽശാന്തി പിഎൻ മഹേഷ് നട തുറന്ന് ഭഗവത് വിഗ്രഹത്തിന് മുന്നിൽ നെയ് വിളക്കുകൾ തെളിയിച്ചു. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ നട തുറന്ന് പൂജകൾ ആരംഭിച്ചു.
നാളെ മുതൽ ഓഗസ്റ്റ് 21 വരെയുള്ള ദിവസങ്ങളിലാണ് ചിങ്ങമാസ പൂജകൾ നടക്കുന്നത്. ചിങ്ങപ്പുലരിയിൽ ഐശ്വര്യ വർധനവിനും ചൈതന്യ വർധനവിനുമായി അയ്യപ്പ സന്നിധിയിൽ ലക്ഷാർച്ചന നടക്കും.
നാളെ മുതൽ നട അടക്കുന്ന ഓഗസ്റ്റ് 21 വരെയുള്ള ദിവസങ്ങളിൽ പടിപൂജ, ഉദയാസ്‌തമന പൂജ, പുഷ്പ്പാഭിഷേകം തുടങ്ങിയ വിശേഷാൽ പൂജകളും നടക്കും. 21ന് രാത്രി പത്തിന് ചിങ്ങമാസ പൂജകൾ പൂർത്തിയാക്കി ഹരിവരാസനം പാടി ശബരിമല നട അടക്കും.
ഗുരുവായൂരിലും ഒന്നാം തീയതി ഗുരുവായൂരപ്പനെ ദർശിക്കാൻ നിരവധി പേരാണ് എത്തിയത്. സർക്കാർ തലത്തിലുള്ള ഓണം വാരാഘോഷം ഇത്തവണയുണ്ടായിരിക്കില്ല. ഐശ്വര്യത്തിന്റേയും സമ്പല്‍സമൃദ്ധിയുടേയും മാസമെന്നാണ് ചിങ്ങ മാസത്തെ കരുതുന്നത്. കൃഷിക്ക് അനുയോജ്യമായ മാസമാണ് ചിങ്ങം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: