കൊച്ചി: രാജ്യത്തിന് അഭിമാനമായി നാട്ടിലേക്ക് മടങ്ങിയെത്തിയ ശ്രീജേഷിനെ സ്വീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭയിലെ ആരും എത്താത്തത് വിവാദത്തില്‍. ജില്ലയിലുണ്ടായിട്ടും മുഖ്യമന്ത്രി പിണറായി വിജയനും തിരിഞ്ഞു നോക്കിയില്ല. രണ്ട് മന്ത്രിമാര്‍ പരിപാടിക്കെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും സമയത്ത് കാലുമാറി.
പിന്നാലെ ഏതെങ്കിലും സ്വീകരണ യോഗത്തില്‍ അവരെത്തുമെന്ന് കരുതിയെങ്കിലും അതുമുണ്ടായില്ല. നാടിന്റെ അഭിമാനം വാനോളമുയര്‍ത്തിയ ഒളിംപിക്സ് ജേതാവിനോടുള്ള സര്‍ക്കാര്‍ അവഗണനയില്‍ കായിക താരങ്ങള്‍ക്കിടയിലും പ്രതിഷേധം ശക്തമാണ്. വിവിധ എംഎല്‍എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയ പ്രമുഖര്‍ സ്വീകരണത്തിന് എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: