തിരുവനന്തപുരം: സപ്തംബര്‍ 4 മുതല്‍ ആരംഭിക്കുന്ന പാദ വാര്‍ഷിക പരീക്ഷകള്‍ക്കുള്ള ഹയര്‍ സെക്കന്‍ഡറി ക്ലാസുകളിലെ ചോദ്യപേപ്പര്‍ ഏകീകൃതമായി തയാറാക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസമന്ത്രി വി. ശിന്കുട്ടിക്ക് ദേശീയ അധ്യാപക പരിഷത്ത് (എന്‍ടിയു) നിവേദനം നല്കി.
2017 മുതലാണ് ടേര്‍മിനല്‍ പരീക്ഷാ ചോദ്യപേപ്പര്‍ കേന്ദ്രീകൃതമായി തയ്യാറാക്കി തുടങ്ങിയത്. ടേം മൂല്യനിര്‍ണയത്തിനുള്ള ചോദ്യങ്ങള്‍ വിദ്യാലയങ്ങള്‍ തയാറാക്കി നല്കുന്ന രീതി ഉണ്ടായിരുന്നപ്പോള്‍ ചോദ്യപേപ്പര്‍ കച്ചവടക്കാരുടെ സേവനമായിരുന്നു ഉപയോഗപ്പെടുത്തിയിരുന്നത്. ഇത്തരം കച്ചവട താല്പര്യം ഒഴിവാക്കാനും പരീക്ഷക്ക് ഏകീകൃത സ്വഭാവം കൈവരിക്കാനും വേണ്ടി ആവിഷ്കരിച്ച കേന്ദ്രീകൃത സംവിധാനം കഴിഞ്ഞ വര്‍ഷം മുതല്‍ താളംതെറ്റി. എന്‍ടിയു അടക്കമുള്ള സംഘടനകള്‍ പ്രതിഷേധമുയര്‍ത്തിയപ്പോഴാണ് കഴിഞ്ഞ വര്‍ഷത്തെ അര്‍ദ്ധ വാര്‍ഷിക പരീക്ഷയ്ക്ക് ഏകീകൃത ചോദ്യപേപ്പര്‍ തയാറാക്കിയത്. ഇതുവരെ വിദ്യാഭ്യാസ വകുപ്പ് ചോദ്യപേപ്പര്‍ തയ്യാറാക്കാനുള്ള നപടി ആരംഭിച്ചിട്ടില്ല. ചോദ്യപേപ്പര്‍ ലോബികളുടെ കച്ചവടതാല്പര്യം ഒഴിവാക്കണമെന്നും ചോദ്യപേപ്പര്‍ കേന്ദ്രീകൃതമായി തയാറാക്കി നല്‍കണമെന്നും എന്‍ടിയു സംസ്ഥാന പ്രസിഡന്റ് പി.എസ്. ഗോപകുമാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: