കൊച്ചി: സംഗീത് പ്രതാപ് എന്ന എഡിറ്ററേക്കാള്‍ പ്രേമലുവിനെ അമല്‍ ഡേവിസിനെയാണ് മലയാളികള്‍ക്ക് പരിചയം. മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന പുരസ്കാരം നേടിയെത്തിയ സന്തോഷത്തിലാണ് സംഗീത് പ്രതാപ്. ലിറ്റില്‍ മിസ് റാവത്ത് എന്ന ചിത്രത്തിലെ എഡിറ്റിങ്ങിനാണ് പുരസ്കാരം.
റൊമാന്‍സ് സിനിമയുടെ ഷൂട്ടിങ്ങിനിടെ അപകടം പറ്റി വീട്ടില്‍ വിശ്രമത്തിലാണ്. വീട്ടില്‍ വെറുതെ ഇരുന്ന് ലൂഡോ കളിക്കുമ്പോള്‍ കിട്ടിയ അവാര്‍ഡാണ്. ലിറ്റില്‍ മിസ് റാവത്ത് എന്ന ചിത്രത്തിലെ എല്ലാവരും പുതുമുഖങ്ങളായിരുന്നു. കല്യാണ വീഡിയോ എഡിറ്റ് ചെയ്ത് സിനിമാ സ്പോട്ട് എഡിറ്റിങ്ങിലേക്കും അവിടെ നിന്ന് അഭിനയത്തിലേക്കും എത്തിപ്പെട്ടയാളാണ് സംഗീത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: