Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

”കുട്ടികളെ നിങ്ങള്‍ പിണങ്ങരുത്… ഇണങ്ങാന്‍ സമയം കിട്ടിയെന്ന് വരില്ല”: വയനാട് വെള്ളാര്‍മല സ്‌കൂള്‍ അദ്ധ്യാപകന്‍ ഉണ്ണികൃഷ്ണന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2024, 09:27 pm IST
inKerala
വെള്ളാര്‍മല ജിവി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ ഉണ്ണികൃഷ്ണന്‍ കാക്കാഴം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളോട് സംസാരിക്കുന്നു

വെള്ളാര്‍മല ജിവി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ ഉണ്ണികൃഷ്ണന്‍ കാക്കാഴം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളോട് സംസാരിക്കുന്നു

അമ്പലപ്പുഴ: താന്‍ പഠിപ്പിച്ച വിദ്യാലയം ഒരു നിമിഷം കൊണ്ടു ഇല്ലാതായ വേദന വിദ്യാര്‍ത്ഥികളോട് പറയുമ്പോള്‍ ഉണ്ണികൃഷ്ണന്‍ സാറിന്റെ തൊണ്ടയിടറി. ഒടുവില്‍ കുട്ടികള്‍ക്കായി ഒരു ഉപദേശവും. ഒരിക്കലും നിങ്ങള്‍ പിണങ്ങരുത്… പിണങ്ങിയാല്‍ പിന്നെ ഇണങ്ങാന്‍ സമയം കിട്ടിയെന്നു വരില്ല. വയനാട് വെള്ളാര്‍മല ജിവി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അദ്ധ്യാപകന്‍ ഉണ്ണികൃഷ്ണന്‍ കാക്കാഴം ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികളുമായാണ് തന്റെ വേദന പങ്കിട്ടത്.അമ്പലപ്പുഴ ആമയിട സ്വദേശിയായ ഉണ്ണികൃഷ്ണന്‍ 18 വര്‍ഷം മുന്‍പാണ് വെള്ളാര്‍ മല വിദ്യാലയത്തില്‍ അധ്യാപകനായെത്തിയത്.

ഒന്നരപ്പതിറ്റാണ്ട് പിന്നിട്ടിട്ടും ഈ വിദ്യാലയത്തില്‍ നിന്ന് വിട്ടു പോകാന്‍ മണ്ണിനെയും കാടിനെയും പ്രണയിച്ച ഈ അദ്ധ്യാപകന് കഴിഞ്ഞില്ല. സ്‌കൂളില്‍ ഹെഡ്മാസ്റ്ററുടെ ചുമതലയാണിപ്പോള്‍. ഇതിനിടയിലാണ് ഉരുള്‍പൊട്ടലിന്റെ രൂപത്തില്‍ ദുരന്തം വയനാടിനെ തകര്‍ത്തത്.ദുരന്തത്തില്‍ വെള്ളാര്‍ മല സ്‌കൂളും ഒലിച്ചുപോയി. ഒരു നാടിന്റെ പ്രതീക്ഷയായിരുന്ന വിദ്യാലയം കണ്ണടച്ചു തുറക്കുന്നതിന് മുന്‍പ് ഇല്ലാതായ ദിവസം ഉണ്ണികൃഷ്ണന്‍ സാര്‍ അമ്പലപ്പുഴയിലെ തന്റെ വീട്ടിലായിരുന്നു. തൊട്ടടുത്ത ദിവസമാണ് ഉണ്ണികൃഷ്ണന്‍ വയനാടെത്തിയത്. തന്റെ ജീവന്റെ പാതിയായ വിദ്യാലയമില്ലാതായതിന്റെ വേദനയാണ് ഉണ്ണികൃഷ്ണന്‍ സാര്‍ കാക്കാഴം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളുമായി പങ്കുവെച്ചത്.

നമുക്ക് കിട്ടുന്ന ഓരോ നിമിഷവും വിലപ്പെട്ടതാണെന്ന് വിദ്യാര്‍ത്ഥികളോടായി ഇദ്ദേഹം പറഞ്ഞു. അടുത്ത നിമിഷം എന്തു സംഭവിക്കുമെന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല. സ്വപ്‌നങ്ങള്‍ പോലും കാണാന്‍ കഴിയാതിരുന്ന ഇവിടുത്തെ വിദ്യാര്‍ത്ഥികളെ താനും മറ്റ് അദ്ധ്യാപകരും ചുരല്‍ മലയ്‌ക്കപ്പുറം മറ്റൊരു ലോകമുണ്ടെന്ന് കാട്ടിക്കൊടുത്തു. വെള്ളാര്‍ മല സ്‌കൂളില്‍ പഠിച്ച ഒരു പെണ്‍കുട്ടി ഇപ്പോള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയില്‍ എംബിബിഎസിന് പഠിക്കുകയാണെന്ന് ഇദ്ദേഹം പറഞ്ഞത് നിറഞ്ഞ കൈയടിയോടെയാണ് വിദ്യാര്‍ത്ഥികള്‍ സ്വീകരിച്ചത്.

Tags: Unnikrishnan masterWayanad Vellarmala SchoolYou children should not quarrel
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബി ജെ പി സംസ്ഥാന ഉപാദ്ധ്യക്ഷനായി വി. ഉണ്ണികൃഷ്ണന്‍ മാസ്റ്ററെ നിയമിച്ചു

വയനാട് വെള്ളാര്‍മല സ്‌കൂളിലെ കുട്ടികള്‍ കലോത്സവ ഉദ്ഘാടന വേദിയില്‍ അവതരിപ്പിച്ച നൃത്തം
Kerala

കലോത്സവ വേദിയെ കണ്ണീരണിയിച്ച് വെള്ളാര്‍മലയിലെ കുട്ടികള്‍ ചുവടുവച്ചു; ബന്ധങ്ങളറ്റിന്നനാഥരായിത്തീര്‍ന്നവര്‍…

വെള്ളാര്‍മല സ്‌കൂളിലെ നൃത്ത സംഘം
Kerala

കലോത്സവ ഉദ്ഘാടനത്തിന് ദുരന്തഭൂമിയില്‍ നിന്ന് വെള്ളാര്‍മലയും

ഉണ്ണികൃഷ്ണന്‍ മാഷ്, ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വെള്ളാര്‍മല സ്‌കൂള്‍
Kerala

പോയത് 50 മക്കള്‍; ഇടനെഞ്ചു പൊട്ടി ഉണ്ണികൃഷ്ണന്‍ മാഷ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ചെന്നൈയിൽ ഇടിമിന്നലോടു കൂടിയ പെരുമഴ: നഗരം വെള്ളക്കെട്ടിൽ, പല വിമാനങ്ങളും വഴിതിരിച്ചുവിട്ടു

അഴിമതി ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ തിരുവനന്തപുരം നഗരസഭയിലെ ഇടത് കൗൺസിലർ അജിന്റെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്‌

നെടുമ്പാശ്ശേരി അപകടം: സുഹൈല്‍ സജീവിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാൻ പൊലീസ്

തന്റെ മകളെ രണ്ടാം ഭര്‍ത്താവ് ലൈംഗികമായി ഉപദ്രവിക്കുന്നത് നേരിൽ കണ്ട അമ്മ പങ്കാളിയെ കൊലപ്പെടുത്തി ട്രാക്കിൽ ഉപേക്ഷിച്ചു: സംഭവം കൊച്ചിയിൽ

കോഴിക്കോട്ട് മരംവെട്ടുകാരനായി വിലസിയ ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവിൽ പിടിയിൽ, പുഴകടന്ന് ബംഗാൾ വഴി ഇന്ത്യയിലേക്കെത്തിയെന്ന് മൊഴി

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി; മാളികപ്പുറത്തെ മേൽശാന്തി ദാമോദരൻ നമ്പൂതിരി

നവരാത്രി ആഘോഷങ്ങൾക്കിടെയിലേക്ക് ലോറി ഇടിച്ചുകയറി 13 പേർക്ക് ദാരുണാന്ത്യം, നിരവധിപ്പേർക്ക് പരിക്ക്; ഈ പാതയിൽ ലോറി എങ്ങനെ പ്രവേശിച്ചു എന്ന് ദുരൂഹത

നവരാത്രി എട്ടാം ദിവസം: ഇന്ന് ദുർഗ്ഗാദേവിയുടെ അഷ്ടരൂപങ്ങളിൽ ഒന്നായ മഹാ ഗൗരിയെ ആരാധിക്കുന്നു

സൗദിക്കെതിരെ വന്ന നാല് ഡ്രോണുകൾ തകർത്തു; യെമനിൽ ഹൂതികളുടെ മിസൈൽ കേന്ദ്രങ്ങൾ ആക്രമിച്ച് സഖ്യസേന

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.