Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Automobile

നിരത്തുകളില്‍ ഇനി തീപാറും…. മഹീന്ദ്ര ഥാർ റോക്സ് പുറത്തിറക്കി; വില 12.99 ലക്ഷം രൂപ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2024, 06:37 pm IST
in Automobile

കൊച്ചി:  രാജ്യത്തെ എസ്യുവി മേഖലയെ മാറ്റിമറിക്കാന്‍ ഒരുങ്ങിക്കൊണ്ട് മഹീന്ദ്ര ആന്‍റ് മഹീന്ദ്ര ഥാര്‍ റോക്സ് അവതരിപ്പിച്ചു. 12.99 ലക്ഷം രൂപ മുതലാണ് വില. മികച്ച ഡ്രൈവിങ് അനുഭവവും ശക്തവും സുരക്ഷിതവുമായ പ്രകടനവും നല്‍കുന്ന റോക്സ് ആഡംബരപൂര്‍ണമായ ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്നു.

മഹീന്ദ്രയുടെ പുത്തന്‍ പുതിയ എം ഗ്ലൈഡ് പ്ലാറ്റ്ഫോമില്‍ നിര്‍മിച്ച ഥാര്‍ റോക്സ് സുഗമമായ റൈഡും ഈ വിഭാഗത്തിലെ ഏറ്റവും മികച്ച സവിശേഷതകളുമാണ് ലഭ്യമാക്കുന്നത്. താര്‍ മരുഭൂമിയിലെ 50 ഡിഗ്രിയിലേറെ ചൂടും ലേയിലെ ഉയര്‍ന്ന ഭൂപ്രകൃതിയും കൂര്‍ഗിലെ ചെളി നിറഞ്ഞ പ്രതലവും കാസയിലെ -20 ഡിഗ്രി തണുപ്പും അടക്കമുള്ള വിഭിന്നങ്ങളായ ഭൂപ്രകൃതികളിലെ കഠിനമായ പരീക്ഷണങ്ങള്‍ മറികടന്നാണ് റോക്സ് എത്തുന്നത്. ഹൃദയത്തില്‍ ഇന്ത്യക്കാരായിരിക്കുകയും ആഗോള മനോഭാവത്തോടെ തുടരുകയും ചെയ്യുന്നവര്‍ക്ക് വിശ്വസനീയമായ തെരഞ്ഞെടുപ്പായി മാറും വിധമാണ് ഇവയെല്ലാം വര്‍ത്തിക്കുക.

തലയുയര്‍ത്തി പിടിച്ചു നില്‍ക്കുന്ന ഡിസൈനും പരിഷ്ക്കരിച്ച ഡ്രൈവും ശക്തമായ പ്രകടനവും അതീവ മേന്‍മയുള്ള ഓഫ് റോഡ് ശേഷിയും അതീവ സുരക്ഷയും ആഡംബരവും ആധുനിക സാങ്കേതികവിദ്യയുമെല്ലാമായി ദി എസ്യുവി എന്ന ഥാര്‍ റോക്സ് സ്വാതന്ത്ര്യത്തെ പ്രതിഫലിപ്പിക്കുകയും സമൂഹത്തിന് ശക്തമായ അനുഭൂതി നല്‍കുകയും ചെയ്യുകായാണെന്ന് മഹീന്ദ്ര ആന്‍റ് മഹീന്ദ്ര ഓട്ടോമോട്ടീവ് ഡിവിഷന്‍ പ്രസിഡന്‍റ് വീജയ് നക്ര പറഞ്ഞു.  എസ്യുവി അനുഭവങ്ങളെ മെച്ചപ്പെടുത്തുക മാത്രമല്ല, വരുന്ന 3-5 വര്‍ഷങ്ങളില്‍ 12.5 ലക്ഷത്തിനു മുകളില്‍ വിലയുള്ള സെഗ്മന്‍റിലെ  ഒന്നാമത്തെ എസ്യുവി ആക്കി ഥാര്‍ ബ്രാന്‍ഡിനെ മാറ്റുന്നതിനു കൂടി ലക്ഷ്യമിടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തങ്ങളുടെ പുതിയ എം ഗ്ലൈഡ് പ്ലാറ്റ്ഫോമില്‍ നിര്‍മിച്ച ഥാര്‍ റോക്സ് പരിഷ്ക്കരിച്ച ബോഡി ഓണ്‍ ഫ്രെയിം എസ്യുവികളുടെ പുതിയ യുഗത്തെയാണ് പ്രതിനിധീകരിക്കുന്നതെന്ന് മഹീന്ദ്ര ആന്‍റ് മഹീന്ദ്ര ഓട്ടോമോട്ടീവ് ടെക്നോളജി ആന്‍റ് പ്രൊഡക്ട് ഡെവലപ്മെന്‍റ് പ്രസിഡന്‍റ് ആര്‍ വേലുസാമി പറഞ്ഞു.  പനോരമിക് സ്കൈറൂഫ്, ആധുനിക ലെവല്‍ 2 അഡാസ്, ഹര്‍മന്‍ കാര്‍ഡണ്‍ ബ്രാന്‍ഡഡ് ഓഡിയോ തുടങ്ങിയവയുമായി ആഡംബരത്തിന്‍റേയും സുരക്ഷയുടേയും കാര്യത്തില്‍ പുതിയ മാനദണ്ഡങ്ങള്‍ അവതരിപ്പിക്കുന്ന ഥാര്‍ റോക്സ് ഉടമസ്ഥാനുഭവത്തിനു പുതിയ നിര്‍വചനങ്ങള്‍ നല്‍കുന്ന വാഹനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

റോക്സിന്റെ വിവിധ വേരിയന്‍റുകള്‍ 12.99 ലക്ഷം രൂപ മുതല്‍ 20.49 ലക്ഷം രൂപ വരെയുള്ള വിലയിലാണ് (എക്സ്-ഷോറൂം) അവതരിപ്പിച്ചിട്ടുള്ളത്. പെട്രോളില്‍ പുതിയ 2.0 ലിറ്റര്‍ എം സ്റ്റാലിയോണ്‍ ടിജിഡിഐ എഞ്ചിന്‍ 5000 ആര്‍പിഎമ്മില്‍ 130 കിലോവാട്ട് വരെ പവര്‍ ലഭ്യമാക്കും. 1750-3000 ആര്‍പിഎമ്മില്‍ 380 എന്‍എം ടോര്‍ക്കും ലഭിക്കും. 6 സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളാണുള്ളത്. ഡീസലില്‍ 2.2 ലിറ്റര്‍ എംഹോക്ക് എഞ്ചിനാണ് അവതരിപ്പിക്കുന്നത്. 3500 ആര്‍പിഎമ്മില്‍ 128.6 കിലോവാട്ട് വരെ പവര്‍ ലഭിക്കും. 1500-3000 ആര്‍പിഎമ്മില്‍ 370 എന്‍എം പരമാവധി ടോര്‍ക്കും ലഭിക്കും. ഇതിനും 6 സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകള്‍ ലഭ്യമാണ്.

ഥാര്‍ റോക്സിന്റെ ബുക്കിംഗുകള്‍ 2024 ഒക്ടോബര്‍ 03 മുതല്‍ ഓണ്‍ലൈനിലും മഹീന്ദ്ര ഡീലര്‍ഷിപ്പുകളിലും ആരംഭിക്കും. കൂടാതെ ടെസ്റ്റ് ഡ്രൈവുകള്‍ 2024 സെപ്തംബര്‍ 14 മുതല്‍ ആരംഭിക്കും. ഈ ദസറയ്‌ക്ക് ഡെലിവറികള്‍ തുടങ്ങും.

നിലവിൽ പുറത്തുവന്ന വില വിവരങ്ങൾ പരിഗണിക്കുമ്പോൾ റോക്സ് മോഡലിന്റെ പ്രാരംഭ വില, 3 ഡോർ പതിപ്പിനേക്കാൾ ഏകദേശം 1.64 ലക്ഷം കൂടുതലാണ്. എന്നാൽ 5 ഡോർ പതിപ്പ് വാഗ്ദാനം ചെയ്യുന്ന കാര്യങ്ങൾ പരിഗണിക്കുമ്പോൾ ഈ വില വർധന ഉപയോക്താക്കളെ നിരുത്സാഹപ്പെടുത്തില്ലെന്നാണു കമ്പനിയുടെ പ്രതീക്ഷ. വാഹനത്തിന്റെ ചിത്രങ്ങളും മറ്റും ഇതോടകം സാമൂഹിക മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

എൽഇഡി ലൈറ്റുകളും, ഡ്യുവൽ-ടോൺ എക്സ്റ്റീരിയർ പോലുള്ള ആവേശകരമായ പുതിയ സവിശേഷതകളാൽ റോക്‌സ് ശ്രദ്ധ ആകർഷിക്കുന്നു. അടിസ്ഥാന മോഡലുകളിൽ തന്നെ ഇത്തരം മിനുക്ക് പണികൾ ഉപയോക്താക്കൾക്കു കാണാൻ സാധിക്കും. 18 ഇഞ്ച് സ്റ്റീൽ ചക്രങ്ങളാണ് റോക്‌സിന് കമ്പനി നൽകിയിട്ടുള്ളത്. 10.25 ഇഞ്ച് ടച്ച്സ്‌ക്രീൻ, പുഷ് ബട്ടൺ സ്റ്റാർട്ട്, ഡ്രൈവർ സീറ്റ് ഉയരം ക്രമീകരിക്കൽ, 60:40 സ്പ്ലിറ്റ് ഫോൾഡിംഗ് റിയർ ബെഞ്ച് സീറ്റുകൾ, റിയർ എസി വെന്റുകൾ, പിൻ യുഎസ്ബി സി പോർട്ട് എന്നിവ എടുത്തുപറയേണ്ട പ്രത്യേകതകൾ തന്നെ.

സുരക്ഷയുടെ കാര്യത്തിലും റോക്‌സ് ഒരുപടി മുന്നിലാണ്. എംഎക്‌സ് 1 വേരിയന്റിൽ ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്ഥിരത നിയന്ത്രണം, കൂടാതെ എല്ലാ യാത്രക്കാർക്കും സീറ്റ് ബെൽറ്റുകൾ എന്നിവ ഉറപ്പാക്കുന്നു. ഈ ബേസ് വേരിയന്റിൽ 162 എച്ച്പി പവറും, 330 എൻഎം ടോർക്കും നൽകുന്ന 2.0 ലിറ്റർ ടർബോ പെട്രോൾ എൻജിനാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്. ഗിയർ ബോക്‌സ് മാനുവൽ ആണ്. 2.2 ലിറ്റർ ഡീസൽ എൻജിൻ 152 എച്ച്പി പവറും, 330 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കും. ഗിയർ ബോകസ് മാനുവൽ തന്നെ.

ഇന്ത്യയില്‍ അഞ്ച് ഡോര്‍ മാരുതി സുസുക്കി ജിംനി, ഫോഴ്സ് ഗൂര്‍ഖ എന്നിവയുമായി പുത്തന്‍ ഥാര്‍ റോക്‌സ് മത്സരിക്കേണ്ടി വരിക.

Tags: MahindraMahindra Thar 5-DoorMahindra Thar Roxx
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടാറ്റയ്‌ക്ക് പിന്നാലെ മഹീന്ദ്രയെയും ബഹിഷ്ക്കരിക്കണം ; ‘Boycott Mahindra’! പ്ലക്കാർഡും പിടിച്ച് വാഹന ഔട്ട്‌ലെറ്റുകൾക്ക് മുന്നിൽ ഹമാസ് അനുകൂലികൾ

Automobile

പായ്‌ക്ക് 2 വേരിയന്‍റ് ഡെലിലറി പ്രഖ്യാപിച്ച് മഹീന്ദ്ര; ആകര്‍ഷകമായ വില, ജൂലൈ അവസാന വാരം മുതൽ സ്വന്തമാക്കാം

Automobile

ഉയര്‍ന്ന മൈലേജും ലാഭവും ഉറപ്പ്, ഇത് മഹീന്ദ്രയുടെ അതുല്യ ഗ്യാരൻ്റി; ഫ്യൂരിയോ 8 പുറത്തിറക്കി മഹീന്ദ്രാസ് ട്രക്ക് ആന്‍ഡ് ബസ് ബിസിനസ്

ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എസ് ഐ ഒ കോഴിക്കോട് സൂഡിയോയ്ക്കെതിരെ നടത്തിയ സമരങ്ങളിലെ ദൃശ്യങ്ങള്‍ (ഇടത്ത്) ശ്രീജിത് പണിയ്ക്കര്‍ (വലത്ത്)
Kerala

ടാറ്റയെയും അദാനിയെയും മഹീന്ദ്രയെയും ബഹിഷ്കരിച്ചാല്‍ ജമാ അത്തെ ഇസ്ലാമിക്കാര്‍ പട്ടിണി കിടന്ന് ചാവുകയേ ഉള്ളൂ: ശ്രീജിത് പണിയ്‌ക്കര്‍

Automobile

കേരള ഓട്ടോമോട്ടീവ് ടെക്നോളജി ഉച്ചകോടി:  ബിവൈഡി, ബിഎംഡബ്ല്യു, മഹീന്ദ്ര എന്നിവയുടെ പുതിയ മോഡലുകള്‍ പ്രദര്‍ശിപ്പിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.