പെരുമ്പാവൂർ : മധ്യവയസ്ക്കനെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ഒളിവിൽ പോയ പ്രതികളെ സാഹസികമായി പോലീസ് പിടികൂടി. വേങ്ങൂർ കനാൽപ്പാലം പാറേമാലിൽ വീട്ടിൽ അനന്തു പ്രകാശ് (24), വക്കുവള്ളി ഭാഗത്ത് നെടുമ്പുറം വീട്ടിൽ സുജീഷ് ഷിബു (23) എന്നിവരെയാണ് കുറുപ്പംപടി പോലീസ് പിടികൂടിയത്.
വിഷുദിനതലേന്നാണ് വേങ്ങൂർ വക്കുവള്ളയിൽ മദ്ധ്യവയസ്കനെ കുത്തി കൊലപെടുത്താൻ ശ്രമിച്ചത്. തർക്കവും വാക്കേറ്റവും ഉണ്ടായപ്പോൾ പിടിച്ചു മാറ്റാൻ ശ്രമിച്ചതിന്റെ വൈരാഗ്യത്തിലാണ് കുത്തിയത്.
വിവിധ സംസ്ഥാനങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്ന സുജീഷിനെ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിന് സമീപത്തെ ഒരു ഗ്രാമത്തിൽ നിന്നും ഒന്നാം പ്രതിയായ അനന്തുവിനെ പോണ്ടിച്ചേരിയിലെ ആരോവില്ലി വനപ്രദേശത്തു നിന്നുമാണ് അറസ്റ്റ് ചെയ്തത്. അപരിചിതരായ ആളുകൾക്ക് എത്തപ്പെടാൻ ബുദ്ധിമുട്ടുള്ളതാണ് വനപ്രദേശം. ഒറ്റപ്പെട്ട വീട്ടുകൾ. നിറയെ നായ്‌ക്കൾ. മാപ്പുപയോഗിച്ചാൽ പോലും കൃത്യമായ് എത്താൻ കഴിയില്ല. പരിചയമില്ലാത്തവർ എത്തിയാൽ ആക്രമിക്കപ്പെടാനും സാധ്യതയുണ്ട്.
ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ പുലർച്ചെ നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് പ്രതിയെ പിടികൂടിയത്. വധശ്രമം അടക്കം നിരവധി കേസുകൾ ഉള്ളയാളാണ് അനന്തു.
പെരുമ്പാവൂർ എ.എസ്.പി മോഹിത് റാവത്ത്, കുറുപ്പംപടി ഇൻസ്‌പെക്ടർ വി.എം കഴ്സൺ, എസ് ഐമാരായ എൽദോ പോൾ, അബ്‌ദുൾ ജലീൽ, എ.എസ്.ഐ എം.ബി സുബൈർ സീനിയർ സി പി ഒ അനിൽകുമാർ, സി പി ഒ ‘ മാരായ ടി.എം ഷഫീക് , സഞ്ജു ജോസ് എന്നിവർടങ്ങിയ പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: