മുംബൈ: ഐസിസി വനിതാ ടി20 ലോകകപ്പ് ഇന്ത്യയില്‍ നടത്തണമെന്ന ഐസിസി നിര്‍ദ്ദേശം തള്ളി ബിസിസിഐ. ബംഗ്ലാദേശാണ് ഈ വര്‍ഷം ഒക്ടോബറില്‍ നടക്കേണ്ട പോരാട്ടത്തിനു ആതിഥേയര്‍. എന്നാല്‍ നിലവില്‍ ബംഗ്ലാദേശിലെ സാമൂഹികാവസ്ഥ ടൂര്‍ണമെന്റ് നടത്തുന്നതിന് അനുകൂലമല്ല. ഇതാണ് ഐസിസിയെ വേദി മാറ്റത്തിനു പ്രേരിപ്പിക്കുന്നത്.
ഐസിസി ആവശ്യം തള്ളിയതായി ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കി. ഇന്ത്യ അനുകൂലമായി പ്രതികരിക്കാത്ത സാഹചര്യത്തില്‍ ശ്രീലങ്കയോ യുഎഇയോ പകരം വേദിയായി ഐസിസി നിര്‍ദേശിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒക്ടോബര്‍ 3 മുതല്‍ 20 വരെയാണ് വനിതാ ടി20 ലോകകപ്പ്. അടുത്ത വര്‍ഷം ഐസിസിയുടെ വനിതാ ഏകദിന ലോകകപ്പ് ഇന്ത്യയിലാണ് അരങ്ങേറുന്നത്. അതിനാല്‍ തുടരെ ലോകകപ്പ് മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ ബിസിസിഐ ആലോചിക്കുന്നില്ല- ജയ് ഷാ പറഞ്ഞു.
നിലവില്‍ ബംഗ്ലാദേശിലെ സാഹചര്യങ്ങള്‍ സംബന്ധിച്ച് അവിടുത്തെ ക്രിക്കറ്റ് ബോര്‍ഡുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. സുരക്ഷ സംബന്ധിച്ച ആശങ്കകളാണ് വേദി മാറ്റത്തിലേക്ക് പ്രേരിപ്പിക്കുന്നത്. മറ്റെന്തിനേക്കാളും പ്രധാന്യം താരങ്ങളുടെ സുരക്ഷയ്‌ക്ക് തന്നെയാണെന്നു ഐസിസി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: