India

സമരം ചെയ്യുന്ന ഡോക്ടര്‍മാരെ പിരിച്ചുവിടാന്‍ ഗുണ്ടകളെ ഇറക്കി; തന്ത്രം പാളി; മമതയുടെ ബംഗാള്‍ കോട്ട ഇളകുന്നു; മമതയുടെ രാജിക്കായി വെള്ളിയാഴ്ച ബന്ദ്

ആര്‍ജി കര്‍ ആശുപത്രിയില്‍ ജൂനിയര്‍ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ മമത ബാനര്‍ജി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ആഗസ്ത് 16 വ്യാഴാഴ്ച ബിജെപി ബന്ദ്.

Published by

കൊല്‍ക്കൊത്ത: ആര്‍ജി കര്‍ ആശുപത്രിയില്‍ ജൂനിയര്‍ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ മമത ബാനര്‍ജി രാജിവെയ്‌ക്കണമെന്നാവശ്യപ്പെട്ട് ആഗസ്ത് 16 വെള്ളിയാഴ്ച ബിജെപി ബന്ദ്.

അര്‍ധരാത്രി ഡോക്ടര്‍മാര്‍ നടത്തിയ സമരത്തിലേക്ക് മമത ബാനര്‍ജി ഗുണ്ടകളെ വിട്ടതായി ബിജെപി നേതാവ് സുവേന്ദു അധികാരി കുറ്റപ്പെടുത്തി. ജൂനിയര്‍ ഡോക്ടറായ പെണ്‍കുട്ടി അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് മരിച്ച സംഭവം നടന്ന ആര്‍ജി കര്‍ ആശുപത്രി അടിച്ച് തകര്‍ത്തത് മമതയുടെ ഗുണ്ടകളാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ഗുണ്ടകള്‍ ആര്‍ജി കര്‍ ആശുപത്രി തകര്‍ത്തു എന്നാണ് മമത ആരോപിച്ചത്. എന്നാല്‍ സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് കാര്യം മനസ്സിലാകുകയും ഗുണ്ടകളെ കാമ്പസില്‍ നിന്നും പുറത്താക്കണമെന്ന് പുതിയ പ്രിന്‍സിപ്പല്‍ സുഹൃത പാലിനോട് ആവശ്യപ്പെടുകയും ചെയ്തതോടെ മമതയുടെ തന്ത്രം പാളിയെന്ന് മമത തന്നെ തിരിച്ചറിഞ്ഞു. സുഹൃത പാലിന് അടക്കാന്‍ കഴിയാത്തത്രയും രോഷമായിരുന്നു സമരം ചെയ്യുന്ന ഡോക്ടര്‍മാരായ പെണ്‍കുട്ടികള്‍ക്ക്.

ശംഖുവിളിച്ചും കുഴല്‍ വിളിച്ചും മമതയ്‌ക്കെതിരായ സമരത്തില്‍ അണിചേരുന്ന ആയിരക്കണക്കിന് സ്ത്രീകള്‍

ബോളിവുഡ് നടന്‍ റിതേഷ് ദേശ്മുഖിന്റെ പ്രതികരണം

ബോളിവുഡ് നടന്‍ റിതേഷ് ദേശ്മുഖ് അടക്കം നിരവധി പേരാണ് ബലാത്സംഗം ചെയ്യപ്പെട്ട ഡോക്ടര്‍ക്ക് നീതി നല്‍കണമെന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പ്രതികരിച്ചത്.

https://twiitter.com/Riteishd/status/1824081301789446554

ജസ്റ്റിസ് ഫോര്‍ മൗമിത ദേബ് നാഥ് ട്രെന്‍ഡിങ്

ജസ്റ്റിസ് ഫോര്‍ മൗമിത് ദേബ് നാഥ് (#Justiceformoumithadebnath)  എന്ന ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങ്ങ് ആണ്. ഈ ടാഗ് വെച്ച് നിരവധി സിനിമാതാരങ്ങളും സാമൂഹ്യ പ്രവര്‍ത്തകരും പ്രതികരിക്കുകയാണ്.

ബലാത്സംഗത്തിന്റെ കൊടുംക്രൂരത: ഇത് നിര്‍ഭയ രണ്ട്

കൊടും ക്രൂര കൂട്ടബലാത്സംഗം കാരണം ഇതിനെ നിര്‍ഭയ രണ്ട് എന്നാണ് വിശേഷിപ്പിക്കുന്നത്. പണ്ട് നടന്ന നിര്‍ഭയ കൂട്ടബലാത്സംഗത്തെ അനുസ്മരിപ്പിക്കുന്നതാണ് ബംഗാളിലെ ആര്‍ജി കറില്‍ നടന്ന കൂട്ടബലാത്സംഗം.

ബംഗാളില്‍ പല നഗരങ്ങളിലും കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാത്രികളില്‍ ഡോക്ടര്‍മാരുടെ സമരം നടക്കുകയാണ്. മെഴുകുതിരി കത്തിച്ചുകൊണ്ടുള്ള സമരങ്ങളും നടക്കുന്നുണ്ട്. ജൂനിയര്‍ ഡോക്ടര്‍ ആത്മഹത്യ ചെയ്തതാണെന്ന പ്രസ്താവന നടത്തി സംഭവം ഇല്ലാതാക്കാന്‍ ശ്രമിച്ച ആര്‍ജി കര്‍ ആശുപത്രി പ്രി‍ന്‍സിപ്പല്‍ സന്ദീപ് ഘോഷിനെതിരെ വന്‍ പ്രതിഷേധം നടന്നതോടെ അദ്ദേഹം രാജിവെച്ചിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കകം മമത ബാനര്‍ജി അദ്ദേഹത്തെ നാഷണല്‍ മെഡിക്കല്‍ കോളെജില്‍ പ്രിന്‍സിപ്പലായി നിയമിച്ചത് ബംഗാളില്‍ മമതയ്‌ക്കെതിരെ വലിയ കോളിളക്കമുണ്ടാക്കിയിരിക്കുകയാണ്. നാഷണല്‍ മെഡിക്കല്‍ കോളെജിലും വലിയ സമരം നടക്കുകയാണ്. വലിയ അഴിമതിക്കാരനായ സുദീപ് ഗുപ്തയെ മമത രക്ഷിക്കാന്‍ ശ്രമിക്കുന്നതും ബലാത്സംഗത്തില്‍ പ്രതികളായ മറ്റുള്ളവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതും വലിയ ജനരോഷത്തിന് കാരണമായിരിക്കുകയാണ്. നൂറുകണക്കിന് സ്ത്രീകളാണ് ദിവസം ചെല്ലുന്തോറും സമരത്തില്‍ അണിചേരുന്നത്. പെണ്‍കുട്ടിയുടെ ആന്തരാവയവത്തില്‍ നിന്നും ഏകദേശം 150ഗ്രാം ശുക്ലം പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെടുത്തതായി പറയുന്നു. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന ഒരു പുരുഷന്‍ പരമാവധി പുറന്തള്ളുക 15ഗ്രാം ശുക്ലം മാത്രമാണ്. കൂട്ടബലാത്സംഗമാണെന്നതിന്റെ തെളിവാണിത്. ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഒരാളെ മാത്രമാണ് ബംഗാള്‍ പൊലീസിന് അറസ്റ്റ് ചെയ്യാനായത്.

ബംഗാളിലെ മുഴുവന്‍ മെഡിക്കല്‍ കോളെജുകളിലും വന്‍സമരമാണ് നടക്കുന്നത്. കല്‍ക്കത്ത ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം സിബിഐ കേസ് ഏറ്റെടുത്തിരിക്കുകയാണ്.

പ്രതികരിക്കാതെ രാഹുലും പ്രിയങ്കയും
ഇന്ത്യയില്‍ എവിടെ ബലാത്സംഗമോ എന്തിന് ചെറിയ സ്ത്രീപീഢനമോ ഉണ്ടെങ്കില്‍ കശ്മീരില്‍ വരെ ഓടിയെത്തുന്ന രാഹുല്‍ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല എന്നതാണ് കഷ്ടം. മമതയെ സംരക്ഷിക്കാനാണ് ഇവര്‍ മൗനം പാലിക്കുന്നത്. ഇതിനെതിരെയും സമൂഹമാധ്യമങ്ങളില്‍ വന്‍പ്രതിഷേധം നടക്കുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക