തിരുവനന്തപുരം: ഒരു നിവൃത്തിയുമില്ലാതെയാണ് കിറ്റെക്സ് സാബു കേരളം വിട്ടോടിയത്. തെലുങ്കാനയില്‍ 3000 കോടി രൂപ മുടക്കി ഫാക്ടറി ഉയര്‍ത്തി. ഇപ്പോള്‍ ആ ഫാക്ടറി വന്‍വിജയമായിരിക്കുന്നു. നടപ്പുസാമ്പത്തിക വര്‍ഷമായ 2024-25ലെ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ത്രൈമാസത്തിലെ ലാഭത്തില്‍ 275 ശതമാനമാണ് വര്‍ധനയുണ്ടായത്. ആകെ ലാഭം 29.95 കോടി രൂപ. ഇനി തെലുങ്കാനയിലെ ഈ വസ്ത്രനിര്‍മ്മാണസംവിധാനം അടുത്ത ഘട്ടത്തിലേക്ക് ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് എംഡി സാബു ജേക്കബ്ബ്.
ഈ കഴിഞ്ഞ മാസം മാത്രം കിറ്റെക്സ് ഓഹരിവിലയില്‍ 32 ശതമാനമാണ് വര്‍ധന ഉണ്ടായത്. ഇപ്പോള്‍ ഒരു ഓഹരിയുടെ വില 283 രൂപയാണ്. അതേ സമയം കിറ്റെക്സ് സാബുവിനെയും കിറ്റെക്സിനെയും വേട്ടയാടിയ സിപിഎമ്മും അവരുടെ മാധ്യമസിന്‍ഡിക്കേറ്റും എന്ത് നേടി? ആത്മാഭിമാനമുള്ള ഒരു മുതലാളിയെ കേരളത്തില്‍ പണം മുടക്കുന്നതില്‍ നിന്നും പിന്തിരിപ്പിച്ചു. അയാള്‍ തെലുങ്കാനയില്‍ പോയി പണം മുടക്കി. ഗുണം ലഭിക്കുകയും ചെയ്തു.
ഇനി സാബു തെലുങ്കാനയില്‍ 3000 കോടി ഇറക്കുമെന്ന് പ്രഖ്യാപിച്ചപ്പോള്‍ കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഒരു സംഘം സാബുവിനെ വെല്ലുവിളിച്ച് തെലുങ്കാനയില്‍ പോയി ഒരു വ്യവസായ മീറ്റ് വിളിച്ചുകൂട്ടി. ഒരു സാബു പോയാല്‍ പത്ത് സാബുമാരെ കേരളത്തിലേക്ക് ഇടത് സര്‍ക്കാര്‍ കൊണ്ടുവരും എന്നതായിരുന്നു വാശി. പിണറായി, പ്രകാശ് കാരാട്ട്, പിണറായിയുടെ നവമാധ്യമസിന്‍ഡിക്കേറ്റ് തലവന്‍ ജോണ്‍ ബ്രിട്ടാസ് എന്നിവര്‍ 2022 ജൂണ്‍ എട്ടിന് പല വ്യവസായികളെയും കണ്ടു. അന്ന് പിണറായി ഹൈദരാബാദില്‍ വ്യവസായികളോട് പറഞ്ഞത് കേരളം ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളേക്കാള്‍ പല കാര്യങ്ങളിലും മുന്നിലാണെന്നാണ്. പണം മുടക്കുന്ന വ്യവസായികള്‍ക്ക് വിദ്യാസമ്പന്നരായ തൊഴിലാളികളെ ലഭിക്കുമത്രെ. ആ വ്യവസായ മീറ്റിന്റെ ഫലം എന്തായി? ആര്‍ക്കുമറിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക