Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഇന്ത്യയിലെ യെസ് ബാങ്കിനെ കയ്യടക്കാന്‍ ജപ്പാന്‍ ബാങ്ക് ? എസ്ബിഐയുടെ കയ്യിലുള്ള യെസ് ബാങ്കിന്റെ 23.99 ശതമാനം ഓഹരികളും ജപ്പാന്‍ ബാങ്ക് വാങ്ങിയേക്കും

ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ഇന്ത്യന്‍ സമ്പദ്ഘടനയുടെ ഭാഗമാകാന്‍ ജപ്പാന്‍ ബാങ്കിന്റെ ശ്രമം. ജപ്പാനിലെ ബാങ്കായ സുമിറ്റോമോ മിറ്റ്‌സുയി ബാങ്കിംഗ് കോർപ്പറേഷൻ (എസ്എംബിസി) ആണ് ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ബാങ്കുകളിലൊന്നായ യെസ് ബാങ്കിനെ വാങ്ങാന്‍ ശ്രമിക്കുന്നത്

ഗിരീഷ്‌കുമാര്‍ പി. ബി.byഗിരീഷ്‌കുമാര്‍ പി. ബി.
Aug 15, 2024, 09:36 pm IST
inBusiness
ജപ്പാനിലെ ബാങ്കായ സുമിറ്റോമോ മിറ്റ്‌സുയി ബാങ്കിംഗ് കോർപ്പറേഷൻ (എസ്എംബിസി) ഗ്ലോബൽ സിഇഒ അക്കിഹിറോ ഫുകുടോമി

ജപ്പാനിലെ ബാങ്കായ സുമിറ്റോമോ മിറ്റ്‌സുയി ബാങ്കിംഗ് കോർപ്പറേഷൻ (എസ്എംബിസി) ഗ്ലോബൽ സിഇഒ അക്കിഹിറോ ഫുകുടോമി

മുംബൈ: ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ഇന്ത്യന്‍ സമ്പദ്ഘടനയുടെ ഭാഗമാകാന്‍ ജപ്പാന്‍ ബാങ്കിന്റെ ശ്രമം. ജപ്പാനിലെ ബാങ്കായ സുമിറ്റോമോ മിറ്റ്‌സുയി ബാങ്കിംഗ് കോർപ്പറേഷൻ (എസ്എംബിസി) ആണ് ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ബാങ്കുകളിലൊന്നായ യെസ് ബാങ്കിനെ വാങ്ങാന്‍ ശ്രമിക്കുന്നത്.

യെസ് ബാങ്കിലെ 51 ശതമാനം ഓഹരികൾ 42,000 കോടി രൂപയ്‌ക്കാണ് എസ്എംബിസി വാങ്ങുമെന്നാണ് ബാങ്കിംഗ് മേഖലയിലെ അഭ്യൂഹങ്ങള്‍. അങ്ങിനെയെങ്കില്‍ യെസ് ബാങ്കിന്റെ നിയന്ത്രണം സ്വന്തമാക്കാനാകും. ജാപ്പനീസ് ബാങ്കിന്റെ ഗ്ലോബൽ സിഇഒ അക്കിഹിറോ ഫുകുടോമി വൈകാതെ ഇന്ത്യ സന്ദർശിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അക്കിഹിറോ ഫുകുടോമിയുടെ ഇന്ത്യാ സന്ദർശന വേളയിൽ റിസര്‍വ്വ് ബാങ്ക് ഉദ്യോഗസ്ഥർക്ക് പുറമേ എസ്ബിഐ അധികൃതരുമായും ചർച്ച നടത്തുമെന്നറിയുന്നു. ജപ്പാനിലെ രണ്ടാമത്തെ വലിയ ബാങ്കായ സുമിറ്റോമോ മിറ്റ്സുയി ഫിനാൻഷ്യൽ ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമാണ് എസ്എംബിസി.

ഇന്ത്യയിലേക്ക് ലോകമെമ്പാടുമുള്ള കോര്‍പറേറ്റുകള്‍ തള്ളിക്കയറാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ജപ്പാന്‍ ബാങ്കായ എസ് എംബിസിയും ഇന്ത്യയില്‍ എത്താന്‍ ശ്രമിക്കുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ് ബിഐ) കൈവശം യെസ് ബാങ്കിന്റെ 23.99 ശതമാനം ഓഹരികള്‍ ഉണ്ട്. ഇത് വിറ്റഴിക്കാന്‍ എസ് ബിഐ തീരുമാനിച്ചു കഴിഞ്ഞു. ഇത് കൈക്കലാക്കാന്‍ എസ് എംബിസി ശ്രമിക്കും. ബാക്കി മറ്റുള്ള ഓഹരിയുടമകളില്‍ നിന്നും സ്വന്തമാക്കാനാണ് ശ്രമം. 2020ലാണ് യെസ് ബാങ്കിനെ സാമ്പത്തിക നഷ്ടത്തിൽ നിന്ന് കരകയറ്റാന്‍ എസ്ബിഐ യെസ് ബാങ്കിന്റെ 49 ശതമാനം ഓഹരികൾ വാങ്ങിയത് അതിനുശേഷം എസ്ബിഐ കുറച്ച് ഓഹരികൾ വിറ്റു, യെസ് ബാങ്കിൽ എസ്ബിഐക്ക് 23.99 ശതമാനം ഓഹരിയാണ് ബാക്കിയുള്ളത് . ഈ ഓഹരികളുടെ മൂല്യം 18,000 കോടി രൂപയിലധികം വരും. നേരത്തെ യെസ് ബാങ്കിന്റെ ഓഹരികൾ വിൽക്കാൻ എസ്ബിഐക്ക് റിസർവ് ബാങ്ക് അനുമതി നൽകിയിരുന്നു. യെസ് ബാങ്കിന്റെ നിലവിലെ വിപണി മൂല്യം 76,531 കോടി രൂപയാണ്.

മറ്റ് നിരവധി അന്താരാഷ്‌ട്ര കമ്പനികളും യെസ് ബാങ്കിന്റെ ഓഹരികൾ വാങ്ങാനുള്ള പന്തയത്തിലുണ്ട്. എസ്എംബിസിക്ക് പുറമേ ദുബായ് ആസ്ഥാനമായുള്ള എമിറേറ്റ്‌സ് എൻബിഡിയും യെസ് ബാങ്കിനെ ഏറ്റെടുക്കാനുള്ള നീക്കത്തിലാണ്. യെസ് ബാങ്കിൽ എസ്ബിഐക്ക് പുറമേ ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ മറ്റ് 11 ബാങ്കുകൾക്ക് 9.74 ശതമാനം ഓഹരിയുണ്ട്.

കോണ്‍ഗ്രസ് ഭരണകാലത്ത് യെസ് ബാങ്കിന്റെ തകര്‍ച്ച തുടങ്ങി

കോണ്‍ഗ്രസ് കേന്ദ്രം ഭരിച്ച 2004 മുതല്‍ 2014 വരെയുള്ള കാലഘട്ടത്തിലാണ് ഇന്ത്യയിലെ പല ബാങ്കുകള്‍ക്കും തകര്‍ച്ചയുണ്ടായത്. കോണ്‍ഗ്രസ് നേതാക്കളുടെ ഇഷ്ടക്കാരായ വമ്പന്‍ കോര്‍പറേറ്റുകള്‍ക്ക് നിയമം കൈവിട്ട് പല ബാങ്കുകളേക്കൊണ്ടും ഭീമന്‍ വായ്‌പ വിതരണം ചെയ്യിപ്പിക്കുകയായിരുന്നു. ഇവ പിന്നീട് പല ബാങ്കുകളുടെയും കിട്ടാക്കടമായി മാറി. അക്കൂട്ടത്തില്‍ പെട്ട ഒരു ബാങ്കാണ് യെസ് ബാങ്ക്. ഈയിടെ നിര്‍മ്മല സീതാരാമനും യെസ് ബാങ്കിന്റെ തകര്‍ച്ചയ്‌ക്ക് കാരണം കോണ്‍ഗ്രസ് സര്‍ക്കാരാണെന്ന് തുറന്നടിച്ചിരുന്നു. പ്രതിസന്ധിയിലായ പല കോര്‍പറേറ്റുകള്‍ക്കും ഭീഷണിപ്പെടുത്തിയും നിര്‍ബന്ധിച്ചും വായ്‌പകള്‍ തരപ്പെടുത്തിക്കൊടുക്കുകയായിരുന്നു കോണ്‍ഗ്രസ് നേതാക്കളും മന്ത്രിമാരും. അനില്‍ അംബാനി ഗ്രൂപ്പ്, ഡിഎച്ച് എഫ് എല്‍, ഐഎല്‍ ആന്‍റ് എഫ് എസ്, വോഡഫോണ്‍ തുടങ്ങിയ പ്രതിസന്ധിയിലായ പല കമ്പനികള്‍ക്കും കോണ്‍ഗ്രസ് സര്‍ക്കാര്‍ വായ്‌പ യെസ് ബാങ്കില്‍ നിന്നും മറ്റുമായി തരപ്പെടുത്തിക്കൊടുത്തിട്ടുണ്ടെന്ന് നിര്‍മ്മല സീതാരാമന്‍ പറയുന്നു. അവരാണ് ഇപ്പോള്‍ അദാനി, അംബാനി എന്ന നിലവിളിക്കുന്നതെന്നും നിര്‍മ്മല സീതാരാമന്‍ കുറ്റപ്പെടുത്തുന്നു.

2019 ഏപ്രിലിനും സെപ്റ്റംബറിനുമിടയിൽ യെസ് ബാങ്കിന്റെ മൊത്തം കിട്ടാക്കടം ഇരട്ടിയായി വർധിച്ച് 17,134 കോടി രൂപയായി. പ്രതിസന്ധി രൂക്ഷമായതോടെ ആർബിഐ 2020ൽ ബാങ്കിനെ ഏറ്റെടുക്കുകയായിരുന്നു. യെസ് ബാങ്കിനെ രക്ഷപ്പെടുത്തുന്നതിന്റെ ഭാഗമായാണ് എസ് ബിഐയും മറ്റ് ബാങ്കുകളും യെസ് ബാങ്കിന്റെ ഓഹരികള്‍ വാങ്ങാന്‍ നിര്‍ബന്ധിതരായത്.

Tags: SMBCNonPerformingAssetSBIBankingYesbankNirmalaSitharamanJapanBankAkihiroFukutomeSumitomoMitsui
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ സാമ്പത്തിക തിളക്കം കുറയുന്നില്ല…രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കുതിയ്‌ക്കുന്നു, ലാഭം 1.98 ലക്ഷം കോടി, കിട്ടാക്കടം കുറഞ്ഞു

India

അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലെന്ന കാരണത്താല്‍ സ്വകാര്യബാങ്കുകള്‍ ചെറിയ പിഴ ഈടാക്കി കഴി‍ഞ്ഞ സാമ്പത്തിക വര്‍ഷം സമ്പാദിച്ചത് 5000 കോടി രൂപ

India

തൃശൂര്‍ ജില്ലയിലെ അന്തിക്കാട് ആസ്ഥാനമാക്കിയ സ്വര്‍ണ്ണപ്പണയ-വായ്‌പാ കമ്പനിയായ യോഗക്ഷേമം ലോണ്‍സിനെ ഏറ്റെടുത്ത് ടാറ്റാ ക്യാപിറ്റല്‍

India

ഐഡിബിഐ ബാങ്ക് വാങ്ങാന്‍ കാനഡയിലെ ഫെയര്‍ഫാക്‌സ്; 54,720 കോടി വരെ പണമിറക്കാന്‍ തയ്യാര്‍

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)
India

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

പുതിയ വാര്‍ത്തകള്‍

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.