നാല് കുട്ടികളുടെ അമ്മയായ ടാസിയ ടയോർ എന്ന യുവതിയുടെ കഥ ഈയടുത്ത് സാമൂഹ്യ മാധ്യമങ്ങളിലും വാർത്തകളിലും ഏറെ ഇടം പിടിച്ചിരുന്നു. 24 കാരിയായ ഈ യുവതിക്ക് 16 വയസ്സുള്ള ഒരു മകൾ ഉണ്ട് എന്നതായായിരുന്നു ഇതിൽ ഏവരെയും ആശ്ചര്യപ്പെടുത്തിയ കാര്യം. അതും മകളും അമ്മയും തമ്മിൽ വെറും എട്ടു വയസ്സിന്റെ പ്രായ വ്യത്യാസം മാത്രം. പിന്നാലെ ഇത് എങ്ങനെ സംഭവിച്ചു എന്നറിയാൻ ആളുകൾക്ക് ആകാംക്ഷയേറുകയും ഇവരുടെ പ്രായവ്യത്യാസം സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്‌ക്ക് വഴിവെക്കുകയും ചെയ്തു
ടാസിയയുടെ രണ്ടാമത്തെ മകള്‍ക്ക് 14 വയസ്സാണ് പ്രായം. അതിന് താഴെയുള്ള ആൺകുട്ടിയായ ഇസയ്യയ്‌ക്ക് 12 വയസ്സും ഉണ്ട്. യുവതിയുടെ ഏറ്റവും ഇളയ കുഞ്ഞായ ആഷ്റ്റിന് വെറും അഞ്ച് മാസമാണ് പ്രായം. 24 കാരിയായ ടാസിയയും 26 -കാരനായ ഭർത്താവും അവരുടെ വിവാഹശേഷം ഒരു കുഞ്ഞിനെ ദത്തെടുക്കാൻ ആഗ്രഹിച്ചിരുന്നു എന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. ഒരു 16 വയസ്സുള്ള കുട്ടിയെ ദത്തെടുക്കാൻ ആയിരുന്നു അവർ ആദ്യം തീരുമാനിച്ചിരുന്നത്.
അങ്ങനെ ഒരു ഫോസ്റ്റർ ഹോമിലെത്തിയ ദമ്പതികളോട് 14 കാരിയായ റോറിയെ ദത്തെടുക്കാൻ അവിടെയുള്ള ആളുകൾ നിർദ്ദേശിച്ചു. അങ്ങനെ റോറിയെ അവർ ആദ്യം മകളായി സ്വീകരിച്ചു. എന്നാൽ കുറച്ചു ദിവസങ്ങൾക്ക് ശേഷം ദമ്പതികൾക്ക് അതേ ഫോസ്റ്റർ ഹോമിൽ നിന്നും മറ്റൊരു ഫോണ്‍ കോള്‍ വന്നു. റോറിയുടെ സഹോദരനായ 12 കാരൻ ഇസായയ്‌ക്ക് തനിച്ച് ജീവിക്കാൻ കഴിയില്ല എന്നും അവനും ഒരു കുടുംബം വേണമെന്നും അവർ അറിയിക്കുകയായിരുന്നു. ഇത് കേട്ടതോടെ മറ്റൊന്നും ആലോചിക്കാതെ ടാസിയയും ഭർത്താവും ഇസായയെയും മകനായി ദത്തെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: