Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പന്തീരാങ്കാവ് പീഡനം: രാഹുലും ഭാര്യയും കൗണ്‍സലിങ്ങിന് ഹാജരാകണം: ഹൈക്കോടതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 15, 2024, 01:40 am IST
inKerala

കൊച്ചി: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ ഒന്നാം പ്രതി രാഹുല്‍ പി. ഗോപാലിനോടും പരാതിക്കാരിയായ ഭാര്യയോടും അടുത്ത ആഴ്‌ച്ച കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ (കെല്‍സ) കൗണ്‍സലിങ്ങിന് ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശം നല്കി.

കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഉള്‍പ്പെടെ നല്കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് എ. ബദറുദ്ദീന്‍ ഈ നിര്‍ദേശം നല്കിയത്. ഇവര്‍ക്കായി കൗണ്‍സലിങ് സെഷന്‍ ക്രമീകരിക്കാനും മുദ്രവച്ച കവറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കെല്‍സ മെമ്പര്‍ സെക്രട്ടറിക്ക് ഹൈക്കോടതി നിര്‍ദേശം നല്കി. രാഹുലിനോടും ഭാര്യയോടും അന്നേ ദിവസം ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതുവരെ ഹര്‍ജിക്കാര്‍ക്കെതിരെയുള്ള നിര്‍ബന്ധിത നടപടികളും ഹൈക്കോടതി തടഞ്ഞു. ഹര്‍ജി ഓഗസ്റ്റ് 21 ന് പരിഗണിക്കും.

വിവാഹം കഴിഞ്ഞ് 7 ദിവസത്തിന് ശേഷം മെയ് 12 ന് രാഹുല്‍ കേബിള്‍ വയര്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചുവെന്ന പരാതിക്കാരിയുടെ ആരോപണത്തെ തുടര്‍ന്നാണ് കേസ്. തുടര്‍ന്ന് പന്തീരാങ്കാവ് പോലീസ് രാഹുലിനും അമ്മ ഉഷ, സഹോദരി കാര്‍ത്തിക, സുഹൃത്ത് കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി രാജേഷ് ഉള്‍പ്പെടെ കുടുംബാംഗങ്ങള്‍ക്കും കുട്ടുകാരനുമെതിരെ ഗാര്‍ഹിക പീഡനം, കൊലപാതകശ്രമം, അപകടകരമായ ആയുധം ഉപയോഗിച്ച് മുറിവേല്‍പ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തു. ഇതിനിടെ രാഹുല്‍ വിദേശത്തേക്ക് രക്ഷപ്പെട്ടു.

ഈ സാഹചര്യത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചതോടെയാണ് ഹര്‍ജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. കോടതി നിര്‍ദേശിച്ച പ്രകാരം രാഹുലും ഭാര്യയും നേരിട്ട് ഹാജരായി. ഹൈക്കോടതി അവരുമായി ആശയവിനിമയം നടത്തി.

ദാമ്പത്യ ജീവിതത്തില്‍ സാധാരണമായ ഗാര്‍ഹിക സംഭവങ്ങളില്‍ നിന്നാണ് കേസുണ്ടായതെന്നും ഇപ്പോള്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അവര്‍ ഉറപ്പിച്ചു. അതേസമയം ഇവര്‍ വീണ്ടും ചേരുന്നതിനെ പബ്ലിക് പ്രോസിക്യൂട്ടര്‍ എതിര്‍ത്തില്ലെങ്കിലും, പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നതുപോലെ ഗുരുതരമായ കുറ്റങ്ങള്‍ ചെയ്തശേഷം രാഹുല്‍ ഒളിവില്‍ പോയതായി അദ്ദേഹം പറഞ്ഞു. എന്നാല്‍ ആരോപണങ്ങള്‍ ഗൗരവമുള്ളതാണെങ്കിലും, അനുരഞ്ജനത്തിന് തീരുമാനിച്ച ഭാര്യാഭര്‍ത്താക്കന്മാരെ തടസപ്പെടുത്തരുതെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഒത്തുതീര്‍പ്പിനെ പിന്തുണക്കുന്ന ഇരയുടെ മൊഴി സമ്മര്‍ദത്തിന്‍ കീഴില്‍ നല്കിയതാകാമെന്ന പ്രോസിക്യൂഷന്റെ വാദം പരിഗണിച്ച്, കക്ഷികള്‍ കെല്‍സ വഴി കൗണ്‍സലിങ്ങിന് വിധേയരാകണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ‘ഇപ്പോള്‍, പല വിവാഹങ്ങളും തകരുന്നു, ഗണ്യമായ എണ്ണം വിവാഹമോചനം നേടുന്നു. ഇതാണ് നിലവിലുള്ള സാമൂഹിക സാഹചര്യം. ഗുരുതരമായ ആരോപണങ്ങള്‍ ഉണ്ടാകാം, പക്ഷേ ആത്യന്തികമായി, ദമ്പതികള്‍ അനുരഞ്ജനത്തിനും ഒരുമിച്ച് ജീവിക്കാനും തീരുമാനിച്ചേക്കാം. അവരുടെ സമാധാനപരമായ ഐക്യത്തിന് കോടതിയും പ്രോസിക്യൂഷനും എന്തിന് തടസം നില്ക്കണം? പൊതുവെ സമൂഹത്തിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ഇത്തരം സാഹചര്യങ്ങള്‍ ഉള്‍ക്കൊള്ളണം,’ ഹൈക്കോടതി വാക്കാല്‍ പറഞ്ഞു.

Tags: Rahul Gandhikerala highcourtPanthirankav molestation
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദേവേന്ദ്രനാഥ് മഹ്തോ നിരാഹാരത്തില്‍ (ഇടത്ത്) ജന്തര്‍ മന്തറിലെ വിദ്യാര്‍ത്ഥി സമരത്തിലെ രാഹുല്‍ ഗാന്ധിയുടെ ആവേശം (വലത്ത്)
India

ബിജെപിയ്‌ക്കെതിരായ പരീക്ഷാക്രമക്കേടേ രാഹുല്‍ഗാന്ധിക്കറിയൂ, ജാര്‍ഖണ്ഡില്‍ നിരാഹാരവുമായി ദേവേന്ദ്രനാഥ് മഹ്തോ, പിന്തുണയുമായി വാങ്ചുക്

India

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

India

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിൽ മാപ്പ് പറയണം, പാർലമെൻ്റിൽ ശക്തമായ പ്രതിഷേധം നടത്താൻ ഭരണപക്ഷം

India

രാഹുൽ വസ്തുതകൾക്ക് പകരം ആശയക്കുഴപ്പം പ്രചരിപ്പിക്കുന്നു , നിയമത്തെയും നടപടിക്രമങ്ങളെ കുറിച്ചും അറിയില്ലെങ്കിൽ ചോദിച്ച് മനസിലാക്കണം ; വിമർശിച്ച് ബിജെപി

India

‘ദൈവമാണെന്ന് നടിക്കുന്ന വിഡ്ഢി’: പാർലമെൻ്റ് ചർച്ചയ്‌ക്കിടെ രാഹുലിന്റെ അസഭ്യ പ്രയോഗം, എതിർപ്പുമായി ഭരണപക്ഷം

പുതിയ വാര്‍ത്തകള്‍

വിജയിന്‍റെ ധനകാര്യമന്ത്രി ബജറ്റിനൊപ്പം കൊന്തയും പിടിച്ചിരിക്കുന്നു (ഇടത്ത്)വിജയ് തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് പള്ളിയില്‍ മുട്ടിലിഴയുന്നു (വലത്ത്)

ബജറ്റ് പേപ്പറുകള്‍ പിടിച്ച കയ്യില്‍ കൊന്തയും….വിജയിന്റെ ധനമന്ത്രി തമിഴ്നാട് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയത് ഇങ്ങിനെ…

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

എം എം മണിയുടെ സഹോദരന്റെ നിയന്ത്രണത്തിലുള്ള സിപ്പ് ലൈനിന്റെ പ്രവര്‍ത്തനം വിലക്കി

മഴക്കെടുതി നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് ഷോണ്‍ ജോര്‍ജ്

പ്ലസ് ടു വേണ്ട, ഐടിഐക്കാര്‍ക്കും ബിരുദ പ്രവേശനം, ഡിപ്ലോമക്കാര്‍ക്ക് രണ്ടാം വര്‍ഷത്തേക്ക് ലാറ്ററല്‍ എന്‍ട്രി

ഡ്രോണുകളെ നശിപ്പിക്കാന്‍ ഇന്ത്യയുടെ ഹെലിക്പോറ്ററില്‍ നിന്നും ചീറിപ്പായുന്ന ഗൈഡഡ് റോക്കറ്റുകള്‍

അമേരിക്കയെയും റഷ്യയെയും വരെ അടിതെറ്റിക്കുന്ന ഡ്രോണ്‍ യുദ്ധം…ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന വിമാനങ്ങള്‍

വി.ഡി. സതീശനെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹ്യ മാധ്യമത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്: അന്വേഷണത്തിന് നിര്‍ദ്ദേശം

പറക്കലിനിടെ വിമാനത്തില്‍ നടന്നത് അട്ടിമറി ശ്രമമോ? പാലക്കാടുകാരന്‍ ജംഷീറിനെ വിശദമായി ചോദ്യം ചെയ്യുന്നു

6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.