ബാങ്കോക്ക് : തായ് ലന്‍ഡില്‍ ജയില്‍ശിക്ഷ അനുഭവിച്ച മുന്‍ അഭിഭാഷകനെ മന്ത്രിസഭയില്‍ നിയമിച്ചതിന് പ്രധാനമന്ത്രി സെറ്റ താവിസിനെ കോടതി പുറത്താക്കി. ഭരണഘടന ലംഘിച്ചതിനാണ് തായ് ഭരണഘടനാ കോടതിയുടെ നടപടി.
സെറ്റ രാഷ്‌ട്രീയ ധാര്‍മികതയും നിയമങ്ങളും ലംഘിച്ചെന്ന് കോടതി വിമര്‍ശിച്ചു. റിയല്‍ എസ്റ്റേറ്റ് വമ്പനായ സെറ്റ (67) 2023 ഓഗസ്റ്റ് മാസമാണ് തായ് പ്രധാനമന്ത്രിയായി ചുമതലയേറ്റത്.
കഴിഞ്ഞവര്‍ഷം നടന്ന തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടിയ മൂവ് ഫോര്‍വേഡ് പാര്‍ട്ടി പിരിച്ചുവിട്ട് അതിന്റെ നേതാക്കള്‍ക്കു 10 വര്‍ഷം തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു കോടതി.ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിയെയും പുറത്താക്കുന്നത്.
കോടതിയിലെ ഒമ്പതംഗ ബെഞ്ചില്‍ അഞ്ച് പേരും സെറ്റയെ പുറത്താക്കുന്നതിനെ അനുകൂലിച്ചു. പുതിയ പ്രധാനമന്ത്രിയെ പാര്‍ലമെന്റ് തിരഞ്ഞെടുക്കുന്നതുവരെ ഇടക്കാല നേതാവിനെ തിരഞ്ഞെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: