കൊച്ചി: മൊബൈല്‍ നമ്പര്‍ ബ്ലോക്ക് ചെയ്ത പെണ്‍കുട്ടിയെ യുവാവ് ക്രൂരമായി മര്‍ദ്ദിച്ചു.തൃക്കാക്കര കെഎംഎം കോളേജിന് മുന്നിലാണ് സംഭവം. കോട്ടയം സ്വദേശിനി ഇരുപതുകാരിയ്ക്കാണ് മര്‍ദനമേറ്റത്.
പെണ്‍കുട്ടിയുടെ പരാതിയില്‍ തൃക്കാക്കര പൊലീസ് കേസെടുത്തു. പെണ്‍കുട്ടിയുടെ സുഹൃത്തായ കോട്ടയം സ്വദേശി കൂവപ്പള്ളി വീട്ടില്‍ അന്‍സലിനെതിരെയാണ് പരാതി
കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് ഇയാള്‍ പെണ്‍കുട്ടിയെ മര്‍ദ്ദിച്ചത്. യുവാവിന്റെ ശല്യം അസഹനീയമായതോടെയാണ് പെണ്‍കുട്ടി നമ്പര്‍ ബ്ളോക്ക് ചെയ്തത്.
പിന്നാലെ കോളേജിന് സമീപം കാത്തുനിന്ന് യുവാവ് പെണ്‍കുട്ടിയെ നടുറോഡില്‍ വച്ച് ആക്രമിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: