കോട്ടയം: വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ദുരന്തമേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനത്തിന് മഹാത്മാ ഗാന്ധി സര്‍വകലാശാല സൗജന്യമായി സൗകര്യമൊരുക്കും. വൈസ് ചാന്‍സലര്‍ ഡോ.സി.ടി. അരവിന്ദ കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആദ്യ സിന്‍ഡിക്കേറ്റ് യോഗമാണ് ഈ തീരുമാനമെടുത്തത്.
ഈ പ്രദേശങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ സര്‍വകലാശാലാ പഠനവകുപ്പുകളിലോ കോളേജുകളിലോ ആണ് സൗകര്യമൊരുക്കുക. ദുരന്തത്തില്‍ പെട്ട് സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടവരില്‍ മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ പഠിച്ചവരുണ്ടെങ്കില്‍ അവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കും. ദുരന്തബാധിത മേഖലയിലെ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സര്‍വകലാശാലയിലെ വിവിധ വകുപ്പുകള്‍ പങ്കാളികളാകും. ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്ന് മുക്തി നേടുന്നതിന് അവിടത്തുകാര്‍ക്ക് മാനസിക പിന്തുണ നല്‍കാനും അധ്യാപകരും ഗവേഷകരും തയ്യാറാണെന്നും സിന്‍ഡിക്കേറ്റ് യോഗം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: