ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓഹരി വിപണിയെ തകര്‍ക്കാനുള്ള ഹിന്‍ഡന്‍ബര്‍ഗിന്റെയും അതു മുതലെടുത്ത് രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള കോണ്‍ഗ്രസിന്റെയും ശ്രമങ്ങള്‍ ഫലിച്ചില്ല. പുതിയ ആരോപണം പുറത്തു വന്നതിനുശേഷമുള്ള രണ്ടാം ദിവസവും അദാനി ഓഹരികളില്‍ അത് കാര്യമായി പ്രതിഫലിച്ചില്ല. ഏഴ് ഓഹരികളില്‍ നാമമാത്രമായ നഷ്ടം നേരിട്ടെങ്കിലും അദാനി ഗ്യാസ് ഓഹരി 2് ശതമാനവും അദാനി എനര്‍ജി 6.5 ശതമാനവും നേട്ടമുണ്ടാക്കി.
എച്ച്ഡിഎഫ്സി ഓഹരിയില്‍ ഉണ്ടായ ഇടിവുമൂലം ഓഹരി വിപണിയില്‍ നാലര ലക്ഷം രൂപയുടെ ഇടിവു രേഖപ്പെടുത്തിയെങ്കിലും അത് ഹിന്‍ഡന്‍ബര്‍ഗുമായി ബന്ധമുള്ളതല്ല. എസ്ബിഐ, ബജാജ് ഫിനാന്‍സ് ,ടാറ്റ മോട്ടോഴ്സ് തുടങ്ങിയവയുടെ ഓഹരിയില്‍ ഉണ്ടായ ഇടിവും വിപണിയെ ബാധിച്ചു. ഇറാന് ഇസ്രയേല്‍ പ്രശ്നവും കോട്ടമുണ്ടാക്കിയിരുന്നു. ഹിന്‍ഡന്‍ബര്‍ഗിന്റെ ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ലെന്ന് കണ്ട് ഇനി മോദി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ എന്തു വഴി തേടുമെന്ന ചിന്തയിലാണ് കോണ്‍ഗ്രസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: