ശ്രീനഗര്‍:സ്വാതന്ത്ര്യ ദിനഘോഷത്തിന്റെ തലേന്ന് ജമ്മു കാശ്മീരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ക്യാപ്റ്റന്‍ വീരമൃത്യു വരിച്ചു. നാല് ഭീകരരെ സൈന്യം വധിച്ചു. ദോഡ ജില്ലയിലാണ് സംഭവം.
ക്യാപ്റ്റന്‍ ദീപക് സിംഗാണ് വീരമൃത്യു വരിച്ചത്. ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യം സ്ഥലത്ത് പരിശോധന നടത്തിയത്. പിന്നാലെ ഏറ്റുമുട്ടലുണ്ടാവുകയായിരുന്നു.ഒരു പ്രദേശവാസിക്ക് പരിക്കേറ്റു.
കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹം കണ്ടെടുക്കാനായിട്ടില്ല. ഏറ്റുമുട്ടല്‍ നടന്നയിടത്തുനിന്ന് ബാഗുകളും എംഫോര്‍ കാര്‍ബൈന്‍ തോക്കുകളും കണ്ടെടുത്തു.
അതിനിടെ, കാശ്മീരിലെ സുരക്ഷ സ്ഥിതി വിലയിരുത്താന്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേര്‍ന്നു. കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, പ്രതിരോധ സെക്രട്ടറി ഗിരിധര്‍ അരമനെ,ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് ലഫ് ജനറല്‍ പ്രതീക് ശര്‍മ എന്നിവര്‍ ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: