മുംബയ്: ദക്ഷിണാഫ്രിക്കയുടെ മുന്‍ പേസ് ബൗളര്‍ മോര്‍ണി മോര്‍ക്കല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ബൗളിംഗ് പരിശീലകനായി ചുമതലയേല്‍ക്കും. സെപ്തംബര്‍ ഒന്ന് മുതലാണ് കരാര്‍ നിലവില്‍ വരിക.
ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അഭിഷേക് നായരും റിയാന്‍ ടെന്‍ ഡോഷേറ്റും ഇന്ത്യയുടെ കോച്ചിംഗ് സംഘത്തിലുണ്ട്.
ഐപിഎല്‍ ടീമായ ലക്നോ സൂപ്പര്‍ ജയന്റ്്സില് ഗൗതം ഗംഭീറിന്റെ സഹായിയായിരുന്നു മോര്‍ക്കല്‍.കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍ ഇരുവരും ഒരുമിച്ച് കളിച്ചിട്ടുണ്ട്. ബൗളിംഗ് പരിശീലകനെന്ന നിലയില്‍ മോര്‍ക്കലിന്റെ ആദ്യ ദൗത്യം ബംഗ്ലാദേശിനെതിരായ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ആയിരിക്കും.
ദക്ഷിണാഫ്രിക്കയ്ക്കായി 86 ടെസ്റ്റുകളും 117 ഏകദിനങ്ങളും 44 ടി20 കളും മോര്‍ണി മോര്‍ക്കല്‍ കളിച്ചിട്ടുണ്ട്. ഏകദിന ലോകകപ്പില്‍ പാകിസ്ഥാന് ടീമിന്റെ ബൗളിംഗ് പരിശീലകനായിരുന്നു മോര്‍ണി മോര്‍ക്കല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: