ന്യൂദല്‍ഹി: അയോധ്യ രാമക്ഷേത്രത്തിലെ രാംലല്ലയെ കൊത്തിയ അരുണ്‍ യോഗിരാജിന് വിസ നിഷേധിച്ച് അമേരിക്ക. വിസ നിഷേധിച്ചതിന് കാരണമെന്തെന്ന് യുഎസ് വ്യക്തമാക്കിയിട്ടില്ല. അയോധ്യക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്കായി പ്രധാനവിഗ്രഹമായ ബാലകരാമനെ കല്ലില്‍ കൊത്തിയെടുത്ത് വിസ്മയം തീര്‍ത്ത ശില്പിയാണ് അരുണ്‍ യോഗിരാജ്. ബാലകരാമന്റെ വിസ്മയമായ നനുത്ത മന്ദസ്മിതം ലോകത്തെ മുഴുവന്‍ അന്ന് അത്ഭുതപ്പെടുത്തിയിരുന്നു. അരുണ്‍ യോഗിരാജ് ഉള്‍പ്പെടെ മൂന്ന് ശില്പികളാണ് അന്ന് ബാലകരാമനെ കൊത്തിയത്. മൂന്ന് പേരും അയോധ്യക്ഷേത്ര ട്രസ്റ്റിന് അവരുടെ ശില്പങ്ങള് സമര്‍പ്പിക്കുകയായിരുന്നു. അതില്‍ അരുണ്‍ യോഗിരാജിന്റെ ശില്പമാണ് അയോധ്യ ക്ഷേത്ര ട്രസ്റ്റ് തെരഞ്ഞെടുത്തത്.
യുഎസ് വിസയ്ക്ക് രണ്ട് മാസം മുന്‍പ് അപേക്ഷ നല്‍കിയെന്ന് അരുണ്‍ യോഗിരാജ് പറയുന്നു. പക്ഷെ ആഗസ്ത് 10ന് മാത്രമാണ് വിസ നിഷേധിച്ചുകൊണ്ടുള്ള യുഎസ് എംബസിയുടെ അറിയിപ്പ് എത്തിയത്.
ലോക കന്നട കോണ്‍ഫന്‍സ് 2024ല്‍ പങ്കെടുക്കാനാണ് യോഗിരാജ് യുഎസ് സന്ദര്‍ശിക്കാനിരുന്നത്. ഈ യാത്രയ്ക്ക് വേണ്ടിയാണ് വിസയ്ക്ക് അപേക്ഷ നല്‍കിയത്. അമേരിക്കയിലെ കന്നട കൂട്ട അസോസിയേഷനാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: