Friday, July 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

റബ്ബര്‍ ആ മാജിക നമ്പര്‍ കടന്നു; കിലോയ്‌ക്ക് 255 രൂപ നിരക്കിൽ വ്യാപാരം നടന്നു; 250ന് മുകളില്‍ പോകുന്നത് 13 വര്‍ഷത്തിന് ശേഷം

പരമ്പരാഗത റബ്ബര്‍ ഉല‍്പാദകരാജ്യങ്ങളില്‍ റബ്ബര്‍ ഉല്‍പാദനം കുറഞ്ഞതാണ് റബ്ബര്‍ വില കേരളത്തില്‍ കൂടാന്‍ ഒരു കാരണം. ടയര്‍ കമ്പനികളുടെ റബ്ബര്‍ സ്റ്റോക്കിലുണ്ടായ കുറവാണ് പ്രകൃതിദത്ത റബ്ബര്‍ വില ഉയരാന്‍ മറ്റൊരു കാരണം

Janmabhumi Online by Janmabhumi Online
Aug 14, 2024, 04:59 pm IST
in Business
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: അങ്ങിനെ റബ്ബര്‍ വില ഏറെക്കാലത്തെ ഇടവേളയ്‌ക്ക് ശേഷം ആ മാജിക് നമ്പര്‍ കടന്നു. കിലോയ്‌ക്ക് 250 രൂപ എന്ന അസുലഭ വിലയാണ് കഴിഞ്ഞ ദിവസം റബര്‍ മറികടന്നത്. ആഭ്യന്തര വിപണിയിൽ 13 വർഷത്തിനുശേഷം ആദ്യമായാണ് ഈ റബ്ബര്‍ വില ലഭിക്കുന്നത്. ഇതിന് മുന്‍പ് 2011 ഏപ്രിൽ അഞ്ചിനാണ് ആഭ്യന്തര വിപണിയിൽ റബ്ബറിന് വില ഇത്രയധികം ഉയർന്നത് .

പ്രാദേശിക വിപണികളിൽ പലയിടത്തും ആര്‍എസ്എസ് 4 ഇനം 255 രൂപയ്‌ക്ക് വ്യാപാരം നടന്നതായി റിപ്പോര്‍ട്ടുണ്ട്. കേരളത്തില്‍ കാലാവസ്ഥയിൽ ഉണ്ടായ തിരിച്ചടി റബ്ബർ കൃഷിയെ സാരമായി ബാധിച്ചതിനിടയിലാണ് റബർ വില മുകളിലേക്ക് കുതിച്ചത്. രണ്ട് കാരണങ്ങളാണ് ഇതിന് ചൂണ്ടിക്കാണിക്കുന്നത്. പരമ്പരാഗത റബ്ബര്‍ ഉല‍്പാദകരാജ്യങ്ങളില്‍ റബ്ബര്‍ ഉല്‍പാദനം കുറഞ്ഞതാണ് റബ്ബര്‍ വില കേരളത്തില്‍ കൂടാന്‍ ഒരു കാരണം. ടയര്‍ കമ്പനികളുടെ റബ്ബര്‍ സ്റ്റോക്കിലുണ്ടായ കുറവാണ് പ്രകൃതിദത്ത റബ്ബര്‍ വില ഉയരാന്‍ മറ്റൊരു കാരണം. മേയ്-ജൂൺ മാസങ്ങളിൽ ഉണ്ടായ കണ്ടെയ്നർ ക്ഷാമം, ചരക്കുനീക്കത്തിനുള്ള ചെലവ് വർധിച്ചതും വിലവർധനയ്‌ക്കു കാരണമായിട്ടുണ്ട്.

RSS 4 ന് 247 രൂപയാണ് റബർ ബോർഡ് നല്‍കുന്ന വില. RSS 5 ന് 243 രൂപയാണ് നല്‍കുക. കഴിഞ്ഞ ജൂൺ പത്തിനാണ് റബർ വില 200 രൂപ കടന്നത് .റബ്ബറിന് ഏറ്റവും വില താഴ്ന്നത് 2016 ഫെബ്രുവരിയിലാണ്. അന്ന് വില വെറും 91 രൂപയായിരുന്നു. കഴിഞ്ഞ ദിവസം ജെ.കെ. ടയേഴ്സ്, സിയറ്റ് എന്നീ കമ്പനികള്‍ തുറന്ന വിപണിയില്‍ നിന്നും കിലോയ്‌ക്ക് 250 രൂപ മുതല്‍ 255 രൂപ വരെ റബ്ബര് ശേഖരിക്കുന്നതായി പറയുന്നു. അതേ സമയം എംആര്‍എഫ്, അപ്പോളോ ടയേഴ്സ് എന്നിവര്‍ റബ്ബര്‍ വില കിലോയ്‌ക്ക് 232 രൂപയേക്കാള്‍ ഉയര്‍ന്നതിന് ശേഷം ഡീലര്‍മാരില്‍ നിന്നും റബ്ബര്‍ വാങ്ങിയിട്ടില്ല. എന്തായാലും റബ്ബര്‍ വില കൂടുന്ന പ്രവണത കുറച്ചുകാലത്തേക്ക് നിലനില്‍ക്കുമെന്നാണ് കരുതുന്നതെന്ന് ഇന്ത്യന്‍ റബ്ബര്‍ ഡീലേഴ്സ് ഫെഡറേഷന്‍ സെക്രട്ടറി ബിജു പി തോമസ് പറയുന്നു.

Tags: Natural Rubber priceRSS4Rs 250rubberRubber BoardRubber SheetRubber price#Rubberprice
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്രസർക്കാരിനും റബർ ബോർഡിനും എതിരെ ഒറ്റക്കെട്ടായി കുപ്രചരണം: കർഷക വഞ്ചന അവസാനിപ്പിച്ച് സംസ്ഥാനത്തെ ഇരു മുന്നണികളും കണ്ണു തുറക്കണം

Kerala

മുഖ്യമന്ത്രി പി ആര്‍ ഏജന്‍സികളുടെ കോളാമ്പിയായി മാറരുത്; റബ്ബര്‍ കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വില കിട്ടാനുള്ള ആര്‍ജവം മുഖ്യമന്ത്രി കാട്ടണം: എന്‍ ഹരി

Kerala

റബർ താങ്ങുവില 250 രൂപയായി ഉയർത്തിയില്ലെങ്കിൽ ജോസ് കെ. മാണി ഇടതു മുന്നണി വിടാനുള്ള ആർജവം കാട്ടുമോ : എൻ. ഹരി

Kerala

പത്തനംതിട്ടയില്‍ റബര്‍ പുരയിടത്തിലെ തീയണക്കാന്‍ ശ്രമിക്കവെ വീട്ടമ്മ പൊള്ളലേറ്റ് മരിച്ചു

Kerala

അതിരപ്പിള്ളി പൊലീസ് സ്റ്റേഷനില്‍ കാട്ടാന, പാലപ്പിളളിയില്‍ കടുവയും, വലഞ്ഞ് ജനം

പുതിയ വാര്‍ത്തകള്‍

കൊല്ലം വള്ളിക്കാവ് അമൃതപുരിയിലെത്തിയ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കറും ഭാര്യ അനഘയും മാതാ അമൃതാനന്ദമയി ദേവീക്കൊപ്പം

അമ്മയുടെ നിസ്വാര്‍ത്ഥ സേവനം വലിയ പുണ്യം: ഗവര്‍ണര്‍

കെട്ടിടം തകര്‍ച്ചയിലെന്ന് 2013ല്‍ കണ്ടെത്തി; ഉപയോഗശൂന്യമായ കെട്ടിടം എന്തുകൊണ്ട് പൊളിച്ചു നീക്കിയില്ല?

കേന്ദ്രം നല്കിയത് 1351.79 കോടി, എന്നിട്ടും പണമില്ലെന്ന് വിലാപം

എല്ലാവരും ഒരുപോലെ ആഗ്രഹിച്ച പുതിയ ഫീച്ചറുമായി വാട്ട്‌സ്ആപ്പ്

ചികിത്സയിലിരിക്കെ മരിച്ച 18 വയസ്സുകാരിക്ക് നിപ സ്ഥിരീകരിച്ചു: ജാഗ്രതാ നിർദ്ദേശം

ദേശീയ കായിക നയം 2025: യുവശക്തിയിലൂടെ വികസിത ഭാരതം

ആരോഗ്യ രംഗത്തെ തകര്‍ച്ചയുടെ രക്തസാക്ഷി

വനിതാ-ശിശു ശാക്തീകരണം സാങ്കേതിക പരിവര്‍ത്തനത്തിലൂടെ

വടക്കൻ കേരളത്തിൽ വരും ദിവസങ്ങളിലും ശക്തമായ മഴ: കാസർഗോഡ് വരെ മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

ഷിക്കാഗോയിൽ ജനക്കൂട്ടത്തിനു നേരെ അജ്ഞാതൻ നടത്തിയ വെടിവയ്പിൽ 4 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies