തൃപ്പൂണിത്തുറ: ഏരൂര്‍ എലുമനയ്ക്ക് സമീപം ബിസ്മി സ്റ്റോഴ്സില്‍ വില്പനയ്ക്കായി പാക്കിസ്ഥാന് അനുകൂല മുദ്രാവാക്യം എഴുതിയ ബലൂണുകള്‍ വില്‍പ്പനയ്ക്ക്.
പോട്ടയില്‍ ക്ഷേത്ര ഗോപുരത്തിന് സമീപത്തായാണ് ബിസ്മി സ്റ്റോര്‍ പ്രവര്‍ത്തിച്ചിരുന്നത്. മഞ്ചേശ്വരം സ്വദേശി അബുബക്കര്‍ ആണ് കട നടത്തിയിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. പിറന്നാള്‍ ആഘോഷത്തിനായി ഇവിടെ നിന്നും വാങ്ങിയ ഏരൂര്‍ സ്വദേശിക്കാണ് പാക്കിസ്ഥാന് അനുകൂല മുദ്രാവാക്യം ഉള്ള ബലൂണ്‍ ലഭിച്ചത്. തുടര്‍ന്ന് തൃപ്പുണിത്തുറ പോലീസ് സ്റ്റേഷനില്‍ രേഖാമൂലം പരാതി നല്കി. പോലീസ് അന്വേഷിക്കുന്നു എന്നറിഞ്ഞതോടെ ഇയാള്‍ ഒളിവില്‍ പോയി. ഇതോടെ പാക്കിസ്ഥാന് അനുകൂല പ്രവര്‍ത്തനങ്ങള്‍ നടത്തിയത് ആസൂത്രിത നീക്കമെന്നും വ്യക്തമായി.
പാക് അനുകൂല മുദ്രാവാക്യങ്ങള്‍ അടങ്ങിയ വസ്തുക്കള്‍ ഇവിടെ ഉണ്ടായിരുന്നതായും പറയപ്പെടുന്നു. സ്വാതന്ത്ര്യ ദിനാഘാഷം നടക്കുന്ന ദിവസം പാക്കിസ്ഥാന് അനുകൂല ആഘോഷങ്ങള്‍ നടത്തുന്നതിനാണ് ബലൂണൂം മറ്റ് വസ്തുക്കളും ശേഖരിച്ചതെന്ന് കണക്ക് കൂട്ടുന്നു.
ഇതിലൂടെ രാജ്യത്ത് കലാപവും മറ്റ് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളും നടത്തണമെന്നുള്ള ഉദ്യേശ്യവും ലക്ഷ്യം വയ്ക്കുന്നു. ശത്രു രാജ്യമായ പാകിസ്ഥാന്റെ പതാകയും ചിഹ്നങ്ങളും പതിച്ച ബലൂണുകള്‍ വിതരണം ചെയ്ത് സമൂഹത്തില്‍ വര്‍ഗീയ ചേരിതിരിവിന് ഇടയാക്കും വിധം പ്രവര്‍ത്തിച്ചതായി പോലീസ് എഫ്ഐആറില്‍ പറയുന്നു. ജാമ്യമില്ലാ വകുപ്പുകള്‍
ചുമത്തി കേസ് എടുത്തതായി പോലീസ് അറിയിച്ചു.
പ്രതികളെ എത്രയും പെട്ടന്ന് അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈന്ദവ സംഘടനകള്‍ കടയിലേക്ക് മാര്‍ച്ച് നടത്തി. ആസാദ് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് ആര്‍എസ്എസ് നഗര്‍ കാര്യവാഹ് രാഗേഷ് ഉത്ഘാടനം ചെയ്തു. അനീഷ് ചന്ദ്രന് സുരേഷ് എം.എസ് വിനോദ,് അജിത്കുമാര്‍ പീതാംബരന് എന്നവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: