മൂന്നാം ലോകരാജ്യങ്ങളിലെ സര്‍ക്കാരുകളെ അട്ടിമറിക്കുന്നതില്‍ വിദഗ്ധനായ യുഎസിലെ ശതകോടീശ്വരന്‍ ജോര്‍ജ്ജ് സോറോസ് തന്റെ 94ാം ജന്മദിനം ആഘോഷിച്ചില്ലെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയിലെ മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളെ സഹായിക്കുന്ന ഹിന്‍ഡന്‍ബര്‍ഗ് എന്ന ധനകാര്യഗവേഷണ സ്ഥാപനം അദാനിയെയും ഇന്ത്യയിലെ ഓഹരിവിപണിയെയും തകര്‍ക്കാന്‍ ലാക്കാക്കി പുറത്തിറക്കിയ റിപ്പോര്‍ട്ട് പാളിപ്പോയതാണ് ജോര്‍ജ്ജ് സോറോസിനെ ജന്മദിനം ആഘോഷിക്കാനുള്ള മൂഡ് നശിപ്പിച്ചതെന്ന് പറയപ്പെടുന്നു.
ഇക്കുറി സെബി അധ്യക്ഷ മാധബി പുരി ബുച്ചിനും ഭര്ത്താവ് ധവാല്‍ ബുച്ചിനും എതിരെ നടത്തിയ ആരോപണങ്ങള്‍ ഓഹരിവിപണിയെ ബാധിച്ചതേയില്ല. ചില അദാനി ഓഹരികള്‍ ചെറിയ നഷ്ടം മാത്രം രേഖപ്പെടുത്തിയപ്പോള്‍ അദാനി ഗ്രീന്‍, അദാനി എനര്‍ജി സൊലൂഷന്‍ പോലുള്ള ഓഹരികള്‍ കയറുകയും ചെയ്തു. ഇത് ജോര്‍ജ്ജ് സോറോസിന് കനത്ത ആഘാതമായെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.
കൊടക് മഹീന്ദ്ര ബാങ്കിനോട് കൊമ്പുകോര്‍ത്തു, ഹിന്‍ഡന്‍ബര്‍ഗ് തോറ്റു
കഴിഞ്ഞ രണ്ട് മാസം മുന്‍പ് ഹിന്‍ഡന്‍ബര്‍ഗ് കൊടക് മഹീന്ദ്ര ബാങ്കിനെയും അദാനിയുമായി ബന്ധപ്പെടുത്തി ആരോപണവലയില്‍ കുടുക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ കൊടക് മഹീന്ദ്രബാങ്ക് തിരിച്ചടിച്ചതോടെ ഹിന്‍ഡന്‍ബര്‍ഗ് അന്ന് പത്തിമടക്കി.കൊടക് മഹീന്ദ്ര ബാങ്കിന്റെ ഉടമസ്ഥന്‍ ഉദയ് കൊടക് നേര്‍വഴിയെ പോകുന്ന ഒരു ബിസിനസുകാരനാണ്. അമിതമായ ലാഭത്തില്‍ വിശ്വസിക്കാതെ മര്യാദ ലാഭമെടുത്ത് മുന്നോട്ട് പോകുന്ന ബിസിനസുകാരന്‍. അധികം റിസ്കെടുക്കാതെ തന്റെ ബിസിനസ് സാമ്രാജ്യം വളര്‍ത്തിയ ഉദയ് കൊടക് ആരാണെന്ന് ഹിന്‍ഡന്‍ബര്‍ഗിന് അറിയില്ലായിരുന്നു. അതാണ് പറ്റിപ്പോയത്. കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഉദയ് കൊടകിനെക്കുറിച്ച് അറിയുന്നതിനാല്‍ അവരും കൊടകിനെതിരായ ഹിന്‍ഡന്‍ബര്‍ഗ് ആരോപണത്തിന്മേല്‍ കാര്യമായ ബഹളം ഉണ്ടാക്കിയില്ല.
വാസ്തവത്തില്‍ ഹിന്‍ഡന്‍ബര്‍ഗുമായി ബന്ധമുള്ള ഹെഡ്ജ് ഫണ്ടായ കിംഗ് ഡന്‍ കാപ്പിറ്റല്‍ ഒരിയ്‌ക്കലും ഹിന്‍ഡന്‍ബര്‍ഗുമായി തങ്ങള്‍ക്ക് ബന്ധമുണ്ടെന്ന കാര്യം വെളിപ്പെടുത്തിയിട്ടില്ലെന്നാണ് കൊടക് മഹീന്ദ്ര ബാങ്ക് വെളിപ്പെടുത്തിയത്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അദാനി ഓഹരികളുടെ വില ഇടിഞ്ഞ് തകര്‍ന്നപ്പോള്‍ അതില്‍ നിന്നും ലാഭം കൊയ്യാന്‍ കിംഗ്ഡന്‍ കാപ്പിറ്റല്‍ വന്‍തുക ഇറക്കിയിരുന്നു. ഇതില്‍ നിന്നും വന്‍ ലാഭവും അവര്‍ കൊയ്തു. യുഎസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നിക്ഷേപ മാനേജ് മെന്‍റ് കമ്പനിയാണ് കിംഗ് ഡന്‍ കാപ്പിറ്റല്‍. അതിന്റെ ഉടമ മാര്‍ക് കിംഗ് ഡന്‍ ഉയര്‍ന്ന വരുമാനമുള്ള വ്യക്തികള്‍ക്കും കോര്‍പറേറ്റ് കമ്പനികള്‍ക്കും നിക്ഷേപം സംബന്ധിച്ച സഹായം ചെയ്യുന്ന കമ്പനിയാണ്.
കിംഗ് ഡന്‍ കാപിറ്റല്‍ ഇന്‍വെസ്റ്റ് മെന്‍റിന്റെ ഒരു ഉപകമ്പനിയായ കിംഗ് ഡന്‍ ഓഫ് ഷോര്‍ മാസ്റ്റര്‍ ഫണ്ട് കൊടകുമായി ബന്ധപ്പെട്ട മൗറീഷ്യസ് ആസ്ഥാനമായ കെ-ഇന്‍ഡ്യ ഓപ്പര്‍ച്യുണിറ്റി ഫണ്ട് വഴി അദാനിയുടെ ഓഹരികള്‍ ഷോര്‍ട് സെല്‍ ചെയ്തിരുന്നു എന്നത് നേരാണ്. എന്നാല്‍ കിംഗ് ഡന് ഹിന്‍ഡന്‍ബര്‍ഗുമായി ബന്ധമുണ്ടോ എന്ന കാര്യം കൊടക് മഹീന്ദ്ര ബാങ്കിന് അറിയില്ലായിരുന്നു. ഇതിന്റെ പേരിലാണ് ഹിന്‍ഡന്‍ബര്‍ഗ് എന്ന ഷോര്‍ട് സെല്ലിംഗ് സ്ഥാപനത്തിന്റെ ഉടമ ആന്‍ഡേഴ്സന്‍ കൊടക് ബാങ്കിനെ ചെളിവാരിയെറിയാന്‍ നോക്കിയത്.
സെബി അധ്യക്ഷ മാധബി പുരി ബുച്ചും ഭര്‍ത്താവ് ധവാല്‍ ബുച്ചും ഇന്ത്യയിലെ അദാനി ഓഹരികളിലേക്ക് പണമൊഴുക്കാന്‍ ബെര്‍മുഡയിലും മൗറീഷ്യസിലും നിയമവിരുദ്ധമായി സ്ഥാപിച്ച കടലാസ് കമ്പനികളില്‍ നിക്ഷേപമിറക്കിയവരാണെന്നതാണ് ശനിയാഴ്ച ഹിന്‍ഡന്‍ബര്‍ഗ് ഉയര്‍ത്തിയ പ്രധാന ആരോപണം. എന്നാല്‍ മാധബി പുരി ബുച്ചും ഭര്‍ത്താവും ശക്തമായി ഈ ആരോപണത്തെ എതിര്‍ത്തിരുന്നു.
അദാനിയ്‌ക്കെതിരായി നേരത്തെ ഹിന്‍ഡന്‍ബര്‍ഗ് ഉയര്‍ത്തിയ ആരോപണങ്ങളില്‍ ഭൂരിഭാഗവും കഴമ്പില്ലാത്തതാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതിനെതുടര്‍ന്ന് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് എന്ന അമേരിക്കന്‍ ആസ്ഥാനമായ കമ്പനിക്ക് സെബി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചതിന്റെ പേരില്‍ തന്നെ സ്വഭാവഹത്യ നടത്താനാണ് ഹിന്‍ഡന്‍ബര്‍ഗ് കമ്പനി ശ്രമിക്കുന്നതെന്നായിരുന്നു മാധബി പുരി ബുച്ച് ഉയര്‍ത്തിയ ആരോപണം. അതേ സമയം വസ്തുത എന്തെന്ന് അന്വേഷിക്കുക പോലും ചെയ്യാതെ രാഹുല്‍ ഗാന്ധി ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങളെ പിന്തുണച്ച് മാധബി പുരിബുച്ചിന്റെ രാജിയ്‌ക്കായി ആവശ്യമുയര്‍ത്തുന്നത് രാഹുല്‍ ഗാന്ധിയും ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചും തമ്മിലുള്ള അവിഹിതബന്ധമാണ് സൂചിപ്പിക്കുന്നതെന്ന് ആരോപണം ഉയരുന്നുണ്ട്.
ജോര്‍ജ്ജ് സോറോസും രാഹുല്‍ ഗാന്ധിയും ഹിന്‍ഡന്‍ ബര്‍ഗും
ജോര്‍ജ്ജ് സോറോസുമായി ബന്ധപ്പെട്ട ചില ചസ്ഥാപനങ്ങളിലെ വ്യക്തികളെ രാഹുല്‍ ഗാന്ധി തന്റെ യുഎസ് സന്ദര്‍ശനത്തില്‍ കണ്ടതായി ചില ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. മോദി സര്‍ക്കാരിനെ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ടിന്റെ പേരില്‍ കുറ്റപ്പെടുത്തിയ ജേണലിസ്റ്റുകളുടെ സംഘടനയായ ഒസിസിആര്‍പിയ്‌ക്ക് പണം നല്‍കുന്നത് ജോര്‍ജ്ജ് സോറോസാണ്. ജേണലിസ്റ്റുകള്‍, എന്‍ജിഒകള്‍, സ്വതന്ത്രചിന്തകര്‍, അക്കാദമിക് പണ്ഡിതര്‍, എഴുത്തുകാര്‍ എന്നിവരെ അനുകൂലമാക്കി അതാത് മൂന്നാം ലോകരാജ്യങ്ങളിലെ സര്‍ക്കാരുകള്‍ക്കെതിരെ അജണ്ടകള്‍ ഉണ്ടാക്കി സമൂഹമാധ്യമങ്ങളിലൂടെ പ്രചരണം അഴിച്ചുവിട്ട്, അതത് രാജ്യങ്ങളിലെ അസംതൃപ്തരായ പ്രതിപക്ഷ പാര്ട്ടികളുടെ സഹായത്തോടെ ഭരിയ്‌ക്കുന്ന സര്ക്കാരിനെ താഴെ ഇറക്കുകയാണ് ജോര്‍ജ്ജ് സോറോസിന്റെ അജണ്ട. തെരഞ്ഞെടുപ്പിലൂടെ ആണെങ്കില്‍ അങ്ങിനെ. അതല്ല കലാപത്തിലൂടെ ആണെങ്കില്‍ അങ്ങിനെ എന്നതാണ് ജോര്‍ജ്ജ് സോറോസ് ലൈന്‍. തങ്ങള്‍ക്ക് അനുകൂലമായ പാവസര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ പലവിധ പദ്ധതികളൂലെയും തങ്ങള്‍ക്ക് അനുകൂലമായവര‍്ക്ക് ബിസിനസ് നല്‍കിയും ഭരണത്തെ അട്ടിമറിച്ചതിന്റെ പത്തിരട്ടി ജോര്‍ജ്ജോ സോറോസ് സമ്പാദിക്കുമത്രെ.
സെബിയുടെ കാരണം കാണിക്കല്‍ നോട്ടീസില്‍ വിരണ്ട് ആന്‍ഡേഴ്സനും ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചും
അദാനി ഗ്രൂപ്പിനെതിരെ വസ്തുതാ വിരുദ്ധമായ റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിനാണ് ഹിൻഡബർഗ് ഉടമ നാഥന്‍ ആന്‍ഡേഴ്സന് 46 പേജുള്ള കാരണം കാണിക്കൽ നോട്ടീസ്. സെബി നല്‍കിയതോടെ നാഥന്‍ ആന്‍ഡേഴ്സന്‍ അസ്വസ്ഥനാണ്. കാരണം സെബിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ഒന്നും ആന്‍ഡേഴ്സന്റെ പക്കലില്ല. കാരണം അദ്ദേഹം അദാനിക്കെതിരെ 2023 ജനവരിയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് 99 ശതമാനവും ഗ്യാസാണ്. തെളിവുകളില്ലാത്ത വെറും ആരോപണങ്ങള്‍. ഏത് കമ്പനിയ്‌ക്കെതിരെയും ആര്‍ക്കും ഉയര്‍ത്താവുന്ന ആരോപണങ്ങള്‍. സെബിയുടെ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടിയായി എന്തുകൊണ്ടാണ് അദാനി ഓഹരികള്‍ ഷോര്‍ട് സെല്‍ ചെയ്തത് വഴി നേട്ടമുണ്ടാക്കിയ കൊടക് മഹീന്ദ്ര ബാങ്കിന്റെ ഫണ്ടിനെക്കുറിച്ച് സെബി അന്വേഷണം നടത്താത്തത് എന്ന മറുചോദ്യം ചോദിച്ച് ആശയക്കുഴപ്പമുണ്ടാക്കാനാണ് ഹിന്‍ഡന്‍ബര്‍ഗ് ഉടമ നാഥന്‍ ആന്‍ഡേഴ്സന്‍ ആദ്യം ശ്രമിച്ചത്. എന്നാല്‍ കൊടക് ബാങ്ക് അവരുടെ സത്യസന്ധത തെളിയിച്ചതോടെ ഇപ്പോള്‍ സെബി അധ്യക്ഷ മാധബി പുരി ബുച്ചിനും ഭര്ത്താവിനും എതിരെ ആരോപണം ഉന്നയിച്ച് പുകമറ സൃഷ്ടിക്കാനാണ് ആന്‍ഡേഴ്സന്റെ അടുത്ത ശ്രമം. .
അദാനി ഗ്രൂപ്പ് കമ്പനികള്‍ക്കെതിരെ ഹിന്‍ഡന്‍ബര‍്ഗ് റിപ്പോര്‍ട്ട് വഴി ആന്‍ഡേഴ്സന്‍ നടത്തിയ വ്യാജമായ ആരോപണങ്ങള്‍ അക്കമിട്ട് നിരത്തി സെബി ചോദിച്ചപ്പോള്‍ സെബിക്ക് അതിന് അധികാരമില്ലെന്നും താന്‍ യുഎസില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമാണെന്നും ഉള്ള മറുപടിയാണ് ഹിന്‍ഡന്‍ബര്‍ഗ് ഉടമ ആന്‍ഡേഴ്സന്‍ നിരത്തുന്നത്. അതായത് ഹിന്‍ഡന്‍ബര്‍ഗ് ഉടമ നാഥന്‍ ആന്‍ഡേഴ്സന് ഇന്ത്യയിലെ ഒരു കമ്പനിയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ നിയമാധികാരമുണ്ട്, എന്നാല്‍ വ്യാജആരോപണങ്ങളാണ് നാഥന്‍ ആന്‍ഡേഴ്സന്‍ ഉയര്‍ത്തിയതെന്ന് 46 പേജുള്ള കാരണം കാണിക്കല്‍ നോട്ടീസില്‍ സെബി അക്കമിട്ട് നിരത്തിയപ്പോള്‍ ആന്‍ഡേഴ്സന്‍ പറയുന്നു സെബിക്ക് തന്നെ ചോദ്യം ചെയ്യാന്‍ നിയമാധികാരമില്ലെന്ന്. ഈ തൊടുന്യായം ചെലവാകില്ല. സെബി ഹിന്‍ഡന്‍ബര്‍ഗിനും അതിന്റെ ഉടമ ആന്‍ഡേഴ്സനും എതിരെ പഴുതടച്ചുള്ള നീക്കങ്ങള്‍ക്ക് തയ്യാറെടുക്കുന്നതിനാലാണ് അതിവേഗം മാധബി പുരി ബുച്ചിനും ഭര്ത്താവ് ധവാല്‍ ബുച്ചിനും എതിരെ ആരോപണം ഉയര്‍ത്തി പുകമറ സൃഷ്ടിക്കുന്നത്. അതിവേഗം മാധബി പുരി ബുച്ചിന്റെ രാജി ആവശ്യപ്പെട്ട് അതിവേഗം രാഹുല്‍ ഗാന്ധി ഇന്ത്യയൊട്ടാകെ സമരം പ്രഖ്യാപിച്ചത് രാഹുല്‍ ഗാന്ധിയ്‌ക്കും കൂട്ടര്‍ക്കും ജോര്‍ജ്ജ് സോറോസ്, ഹിന്‍ഡന്‍ ബര്‍ഗ് എന്നിവരുമായുള്ള ബന്ധം വെളിവാക്കുന്നു. എന്തായാലും മോദി സര്‍ക്കാര്‍ ഇവരെ ആരെയും വെറുതെ വിടാനും ഉദ്ദേശിക്കുന്നില്ല. രാഷ്‌ട്രീയ പുകമറകള്‍ സൃഷ്ടിച്ച് ജനാധിപത്യ മാര്‍ഗ്ഗത്തിലൂടെ അധികാരത്തിലേറിയ ഒരു സര്‍ക്കാരിനെ താഴെ വീഴ്‌ത്താന്‍ ഇന്ത്യയില്‍ സാധിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: