അഗര്‍ത്തല: ബംഗ്ലാദേശില്‍ ന്യൂനപക്ഷ ഹിന്ദുക്കള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെ അപലപിച്ച് ത്രിപുര ജം ഇയ്യത്ത്-ഉലമ-ഇ-ഹിന്ദ്. ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് ജം ഇയ്യത്ത്-ഉലമ-ഇ-ഹിന്ദ് പ്രസിഡന്റ് മുഫ്തി തയ്ബുര്‍ റഹ്മാന് പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യം വിട്ടതിനെ തുടര്‍ന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ആക്രമണങ്ങള്‍ ഞെട്ടിക്കുന്നതാണ്. ന്യൂനപക്ഷ ഹിന്ദുക്കളെ ലക്ഷ്യമിട്ട് വിവിധ സ്ഥലങ്ങളില്‍ കൊള്ളയും തീവയ്പും നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
മദ്രസ വിദ്യാര്‍ത്ഥികളടക്കമുള്ള മുസ്ലീം ഭൂരിപക്ഷം ന്യൂനപക്ഷ വീടുകളും ദേവാലയങ്ങളും സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ന്യൂനപക്ഷ ഹിന്ദുക്കള്‍ക്കെതിരായ അക്രമങ്ങളെ ശക്തമായി അപലപിക്കുന്നു. മുസ്ലീങ്ങള്‍ എന്ന നിലയില്‍, അയല്‍വാസികളുടെ സന്തോഷത്തിലും ദുഃഖത്തിലും പങ്കുചേരുകയും അവരുടെ അവകാശങ്ങള്‍ ഉറപ്പാക്കുകയും ചെയ്യേണ്ടത് കടമയാണ്, മുഫ്തി തയ്ബുര്‍ റഹ്മാന് പറഞ്ഞു.
ബംഗ്ലാദേശിലെ ന്യൂനപക്ഷ പൗരന്മാര് എല്ലാ തരത്തിലുള്ള മതപരമായ വിവേചനങ്ങളില്‍ നിന്നും ആക്രമണങ്ങളില്‍ നിന്നും മുക്തരാകണം. ന്യൂനപക്ഷങ്ങളുടെ സാമൂഹിക-സാമ്പത്തിക, മതപരമായ അവകാശങ്ങള്‍ ഉറപ്പാക്കണം. ഈ അവകാശങ്ങള്‍ പുനഃസ്ഥാപിക്കാന്‍ ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. സര്‍ക്കാര്‍ കുറ്റവാളികളെ അടിച്ചമര്‍ത്തുകയും ക്രമസമാധാനം നിലനിര്‍ത്തുകയും വേണം, ”അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: