ഭോപാല്‍ : മധ്യദേശില്‍ ആംബുലന്‍സും ഡോക്ടര്‍മാരും കൃത്യസമയത്ത് ഇല്ലാതിരുന്നതിനാല്‍ യുവതിയുടെ പ്രസവമെടുത്തത് ശുചീകരണത്തൊഴിലാളിയായ സ്ത്രീ. ഇതോടെ കുഞ്ഞ് മരിച്ചു. ശിവ്പുരി ജില്ലയിലെ ഖരായിയിലാണ് സംഭവം.
റാണി(32)യുടെ കുഞ്ഞാണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഒന്‍പത് മണിയോടെ പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് യുവതിയും വീട്ടുകാരും ആംബുലന്‍സ് വിളിച്ചെങ്കിലും എത്തിയില്ല.
പിന്നീട് മറ്റൊരു വാഹനത്തില്‍ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിയെങ്കിലും അവിടെ ഡോക്ടറോ നഴ്‌സോ ഉണ്ടായിരുന്നില്ല. ആശുപത്രിയിലുണ്ടായിരുന്ന ശുചീകരണത്തൊഴിലാളിയാണ് യുവതിയെ പരിചരിച്ചത്. എന്നാല്‍ പ്രസവത്തെത്തുടര്‍ന്ന് കുട്ടി മരിച്ചു.
ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ ഞായറാഴ്ച അവധിയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. നഴ്‌സ് എവിടെയാണെന്നതിനെക്കുറിച്ച് വിവരമില്ല. ശുചീകരണത്തൊഴിലാളിയെ ജോലിയില്‍നിന്ന് പുറത്താക്കി. എന്നാല്‍ ഡോക്ടര്‍ക്കും നഴ്‌സിനുമെതിരെ നടപടിയുണ്ടായോ എന്നതില്‍ വ്യക്തതയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക