തിരുവനന്തപുരം: ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ആര്‍ദ്ര കേരളം സംസ്ഥാനതലപുരസ്‌കാരത്തിന് ഗ്രാമ പഞ്ചായത്ത് വിഭാഗത്തില്‍ മണീട് പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്ത് വിഭാഗത്തില്‍ പേരാമ്പ്രയും ജില്ലാ പഞ്ചായത്ത് വിഭാഗത്തില്‍ എറണാകുളവും മുനിസിപ്പാലിറ്റി വിഭാഗത്തില്‍ പൊന്നാനിയും മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ വിഭാഗത്തില്‍ തിരുവനന്തപുരവും ഒന്നാം സ്ഥാനം നേടി. അഞ്ചു വിഭാഗങ്ങളിലും 10 ലക്ഷം രൂപ സമ്മാനമായി ലഭിക്കും.
സംസ്ഥാനതല അവാര്‍ഡ്-രണ്ടാം സ്ഥാനം: ഗ്രാമ പഞ്ചായത്ത്-വാഴൂര്‍, (7 ലക്ഷം രൂപ), ബ്ലോക്ക് പഞ്ചായത്ത് -ചേലന്നൂര്‍ (5 ലക്ഷം രൂപ), ജില്ലാ പഞ്ചായത്ത്-കണ്ണൂര്‍ (5 ലക്ഷം രൂപ), മുനിസിപ്പാലിറ്റി-ഏലൂര്‍, (5 ലക്ഷം രൂപ), മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍-കൊല്ലം (5 ലക്ഷം രൂപ). മൂന്നാം സ്ഥാനം: ഗ്രാമ പഞ്ചായത്ത് -കയ്യൂര്‍ ചീമേനി, (6 ലക്ഷം രൂപ), ബ്ലോക്ക് പഞ്ചായത്ത്-കിളിമാനൂര്‍, (3 ലക്ഷം രൂപ), ജില്ലാ പഞ്ചായത്ത്-പാലക്കാട് (3 ലക്ഷം രൂപ), മുനിസിപ്പാലിറ്റി-മൂവാറ്റുപുഴ (3 ലക്ഷം രൂപ) എന്നിങ്ങനെയാണ്. ജില്ലാ തലത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: