ന്യൂദല്‍ഹി: തന്നെ അധികാരത്തില്‍ നിന്നും പുറത്താക്കിയത് അമേരിക്കയുടെ അട്ടിമറിയാണെന്ന് മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന.” ഇക്കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് ബംഗ്ലാദേശിലെ സെന്റ് മാര്ട്ടിന് ദ്വീപ് എഴുതിക്കൊടുക്കാന്‍ അമേരിക്കന്‍ പ്രതിനിധി ആവശ്യപ്പെട്ടിരുന്നു. താന്‍ അതിന് വഴങ്ങാത്തതാണ് അട്ടിമറിക്ക് കാരണം.” – ഷേഖ് ഹസീന കുറ്റപ്പെടുത്തി.
“സെന്റ് മാര്ട്ടിന് ദ്വീപ് അമേരിക്കയ്ക്ക് അടിയറവ് വെച്ചിരുന്നെങ്കില്‍ ഞാന്‍ ഇന്നും അധികാരത്തില്‍ ഉണ്ടായിരുന്നേനെ”- ഷേഖ് ഹസീന പറഞ്ഞു. ആഗസ്ത് അഞ്ചിനാണ് അനിയന്ത്രിതമായ വിദ്യാര്‍ത്ഥി കലാപത്തെ തുടര്‍ന്ന് ഷേഖ് ഹസീന പ്രധാനമന്ത്രി പദം രാജിവെച്ചത്. പിന്നീട് അവര്‍ ബംഗ്ലാദേശ് വിട്ട് ഇന്ത്യയില്‍ അഭയം തേടുകയായിരുന്നു. ഷേഖ് ഹസീനയ്ക്ക് രാഷ്ട്രീയ അഭയം നല്‍കാനുള്ള സാധ്യത ഇന്ത്യ അമേരിക്കയുമായി ചര്‍ച്ച ചെയ്തെങ്കിലും അവര്‍ തള്ളിക്കളയുകയായിരുന്നു.
കൂടുതല്‍ അക്രമങ്ങള്‍ ഉണ്ടാകരുതെന്ന് കരുതിയാണ് രാജിവെച്ചത്. സെന്റ് മാര്ട്ടിന് ദ്വീപ് പിടിക്കുക വഴി ബംഗാള്‍ ഉള്‍ക്കടലില്‍ കൂടുതല്‍ നിയന്ത്രണം നേടുകയായിരുന്നു അമേരിക്കയുടെ ലക്ഷ്യമെന്നും ഷേഖ് ഹസീന അഭിപ്രായപ്പെട്ടു.
ബംഗ്ലാദേശിലെ അമേരിക്കന്‍ അംബാസഡറായ പീറ്റര്‍ ഹാസ് ആണ് സെന്റ് മാര്ട്ടിന് ദ്വീപ് ഒരു ക്രിസ്ത്യന്‍ രാഷ്ട്രമാക്കി മാറ്റാന്‍ വേണ്ടിയുള്ള അമേരിക്കയുടെ താല്പര്യം അറിയിച്ച് ഷേഖ് ഹസീനയെ സമീപിച്ചിരുന്നത്. ദ്വീപ് അമേരിക്കയ്ക്ക് നല്കിയാല് അമേരിക്ക ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഷേഖ് ഹസീനയെ വിജയിപ്പിക്കാമെന്നും ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ അമേരിക്കയുടെ ആവശ്യം തള്ളിക്കളഞ്ഞ ഷേഖ് ഹസീന സ്വന്തം ജനപിന്തുണയുടെ കരുത്തില്‍ വീണ്ടും തെരഞ്ഞെടുപ്പില്‍ വിജയിക്കുകയായിരുന്നു. ജൂലായില്‍ ബംഗ്ലാദേശിലെ അമേരിക്കന്‍ അംബാസഡറായി സ്ഥാനമൊഴിഞ്ഞ പീറ്റര്‍ ഹാസ് ഇപ്പോള്‍ കലാപം നടത്തിയ ജമാ അത്തെ ഇസ്ലാമിയെയും ഖലീദ സിയയുടെ ബിഎന്‍പി പാര്‍ട്ടിയെയും പിന്തുണച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: