കോഴിക്കോട്: താമരശേരിയില്‍ യുവതി ഉള്‍പ്പെട്ട സംഘം വീടു കയറി ആക്രമണം നടത്തിയതിനെ തുടര്‍ന്ന് വീട്ടുടമ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വാഹന വില്പനയിലെ തര്‍ക്കമാണ് ആക്രമണത്തിന് കാരണം.
ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. താമരശേരി ചുങ്കം സ്വദേശി അഷ്റഫിന്റെ വീട്ടിലാണ് 20 ലേറെ വരുന്ന സംഘമെത്തി ആക്രമണം നടത്തിയത്. നാല് കാറുകളിലും ബൈക്കുകളിലുമായിട്ടായിരുന്നു സംഘം എത്തിയത്.
യുവതിയുടെ കാര്‍ ഇവരറിയാതെ ഭര്‍ത്താവ് അഷ്റഫിന് വിറ്റതാണ് ആക്രമണം നടത്താനിടയാക്കിയത്. അഷ്റഫ് വാഹനത്തിന് അഡ്വാന്‍സ് നല്‍കിയിരുന്നെങ്കിലും രജിസ്ട്രേഷന് നടപടികള്‍ നടന്നിരുന്നില്ല. ഇതറിഞ്ഞ യുവതി ആളുകളുമായി അഷ്റഫിന്റെ വീട്ടിലെത്തി തര്‍ക്കത്തിലേര്‍പ്പെടുകയും അഷ്റഫിനെയും കുടുംബത്തെയും മര്‍ദ്ദിക്കുകയുമായിരുന്നു എന്നാണ് പരാതി.
വീട്ടുടമ അഷ്റഫ്, അമ്മ കുഞ്ഞാമിന, ഭാര്യ ബുഷ്റ, മകന് റയാന് എന്നിവരാണ് ഇപ്പോള്‍ തലശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. സംഭവത്തില്‍ ഏഴ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാലും വാഹനങ്ങളും കസ്റ്റഡിയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: