ഗുവാഹത്തി: ബംഗ്ലാദേശിലെ കലാപത്തെ അനുകൂലിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട യുവാവ് അറസ്റ്റിൽ .ലോക്കൽ പോലീസ് കസ്റ്റഡിയിലെടുത്തു. റെസുവാൻ ഉല്ലാ മസർബുയിയ എന്ന യുവാവിനെയാണ് അസമിലെ രംഗ്പൂരിലെ വീട്ടിൽ നിന്ന് ലാല പോലീസ് പിടികൂടിയത് .
അധികാരത്തിൽ മാറ്റം വരുത്തുന്ന ബംഗ്ലാദേശ് ശൈലിയാണ് ഇന്ത്യ പിന്തുടരേണ്ടതെന്ന് റെസുവൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. “ബംഗ്ലാദേശിന് ശേഷം, ഇപ്പോൾ ഇന്ത്യയുടെ സമയമാണ്. ബംഗ്ലാദേശിന്റെ പ്രത്യാഘാതങ്ങൾ അസം ഉടൻ കാണും. “ എന്നാണ് റെസുവാൻ കുറിച്ചത് . പിന്നീടുള്ള പരാമർശങ്ങളിൽ, ഇസ്ലാമിസ്റ്റ് ഭീകര സംഘടനയായ അൽ-ഖ്വയ്ദയുമായുള്ള ബന്ധവും സൂചിപ്പിച്ചു. ഭീകരവാദവുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് കണ്ടെത്താൻ അധികൃതർ ഇയാളെ ചോദ്യം ചെയ്യുകയാണ്.
അതേസമയം, അസമിന്റെ അംഗീകൃത എൻട്രി പോയിൻ്റുകളിലൂടെ ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് ബംഗ്ലാദേശിൽ നിന്ന് പുറത്തുകടക്കാൻ അനുമതി നൽകുമെന്ന് അസം ഡിജിപി ഗ്യാനേന്ദ്ര പ്രതാപ് സിംഗ് അറിയിച്ചു. അതിർത്തി രക്ഷാ സേനയും (ബിഎസ്എഫും) അസം പോലീസും അനധികൃതമായി രാജ്യത്തേക്ക് കടക്കാനുള്ള ഇന്ത്യക്കാരല്ലാത്തവരുടെ ശ്രമങ്ങൾ തടയുമെന്നും ഗ്യാനേന്ദ്ര പ്രതാപ് സിംഗ് പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: