ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച വഖഫ് ഭേദഗതി ബില്ലിനെ പിന്തുണച്ച് വിവിധ മുസ്ലിം സംഘടനകള്‍. കഴിഞ്ഞ 70 വര്‍ഷമായി വഖഫ് ബോര്‍ഡില്‍ അഴിമതി നടക്കുകയാണ്. വഖഫ് സമ്പ്രദായം പരിഷ്കരിക്കാനും ഭാവിയില്‍ ദുരുപയോഗം തടയാനുമാണ് ബില്ല് ലക്ഷ്യമിടുന്നതെന്നും സൂഫി ഇസ്ലാമിക് ബോര്‍ഡ് ദേശീയ പ്രസിഡന്റ് മന്‍സൂര്‍ ഖാന് പറഞ്ഞു. ബില്ല് സംബന്ധിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വഖഫ് ബോര്‍ഡ് ന്യൂനപക്ഷ മന്ത്രാലയത്തില്‍ നിന്നും മാറ്റി ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ കൊണ്ടുവരണമെന്നാണ് തങ്ങളുടെ പ്രാഥമിക നിര്‍ദേശമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ കൈയേറ്റങ്ങളും നീക്കം ചെയ്യാനും എന്തെങ്കിലും ദുരുപയോഗം നടന്നാല്‍ ആഭ്യന്തര മന്ത്രാലയത്തിന് നേരിട്ട് ഇടപെടാനും കേസുകള്‍ ഫയല്‍ ചെയ്യാനും പ്രോസിക്യൂട്ട് ചെയ്യാനും കഴിയും. കാര്യങ്ങള്‍ മുമ്പത്തേക്കാള്‍ മെച്ചപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
വഖഫ് ഭേദഗതി ബില്ലിനെ പിന്തുണച്ച് യുപി ബറേലിയിലെ മുസ്ലിം ജമാഅത്തും രംഗത്തെത്തി. മുസ്ലീങ്ങളുടെ സാമ്പത്തിക പ്രതിസന്ധി ഇല്ലാതാക്കാന്‍ ഈ വഖഫ് ഭേദഗതി ബില്‍ സഹായിക്കുമെന്നാണ് സംഘടനയുടെ ദേശീയ പ്രസിഡന്റ് മൗലാന മുഫ്തി ഷഹാബുദ്ദീന് റസ്വി ഗ്രാന്‍ഡ് മുഫ്തി ഹൗസില്‍ നടന്ന അഖിലേന്ത്യാ മുസ്ലിം ജമാഅത്ത് യോഗത്തില്‍ പറഞ്ഞത്.
കളങ്കമോ ക്രിമിനല്‍ പ്രതിച്ഛായയോ ഉള്ള ഒരു വ്യക്തിയെ അംഗമാക്കുന്നത് സ്ഥാനത്തിന്റെ ദുരുപയോഗത്തിന് തുല്യമാണ്. ഭാരതത്തിലെ എല്ലാ വഖഫ് ബോര്‍ഡുകളുടെയും ചെയര്മാന്മാരും ഉദ്യോഗസ്ഥരും അംഗങ്ങളും ഭൂമാഫിയയുമായി ചേര്‍ന്ന് വഖഫ് സ്വത്ത് അപഹരിക്കുകയാണെന്ന് മൗലാന ഷഹാബുദ്ദീന് റസ്വി പറഞ്ഞു. വഖഫ് ബോര്‍ഡ് അതിന്റെ പ്രവര്‍ത്തനം ശരിയായ അര്‍ത്ഥത്തില്‍ ചെയ്തിരുന്നെങ്കില്‍, രാജ്യത്തെ മുഴുവന്‍ മുസ്ലീങ്ങളുടെയും വികസനം വ്യക്തമായി കാണാന്‍ കഴിയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.മ
പ്രതികരിക്കാൻ ഇവിടെ എഴുതുക: