കല്‍പ്പറ്റ: ഉരുള്‍പ്പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ടവരുടെ നൊമ്പരങ്ങളില്‍ ആത്മശക്തി പകര്‍ന്നും കുരുന്നുകളെ ആശ്ലേഷിച്ചും പ്രധാനമന്ത്രി.
ഒരു രാത്രികൊണ്ട് ജീവിതം മാറ്റിമറിച്ചവര്‍ക്ക് മുന്നില്‍ ദുരന്തത്തിന്റെ മുറിവുകള്‍ പേറി ഉറ്റവര്‍ നഷ്ടപ്പെട്ടവരുടെയും മരണത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടവരെയും സാന്ത്വനിപ്പിച്ചും ചേര്‍ത്തു പിടിച്ചും കൂടെയുണ്ട് എന്ന് സമാശ്വസിപ്പിച്ചും പ്രധാനമന്ത്രി ക്യാംപിലും ആശുപത്രികളിലും സന്ദര്‍ശനം നടത്തി.
ചികിത്സയില്‍ കഴിയുന്ന ആറ് പേരെയാണ് മോദി നേരിട്ട് കണ്ട് ആശ്വസിപ്പിച്ചത്. നേരത്തെ കാണുമെന്ന് അറിയിച്ചിരുന്ന അവന്തിക, അരുണ്‍, അനില്‍, സുകൃതി എന്നിവരെയും റസീന, ജസീല എന്നിവരെയും പ്രധാനമന്ത്രി നേരിട്ട് കണ്ടു.
ചികിത്സാവിവരങ്ങള്‍ ഡോക്ടര്‍മാരോട് ചോദിച്ചറിഞ്ഞു. പരിക്കേറ്റ് ചികിത്സയില്‍ കുട്ടികള്‍ക്ക് മാനസിക പിന്തുണ നല്‍കണമെന്ന് മോദി ആവശ്യപ്പെട്ടതായി വിംസ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു.
#WATCH | Kerala: Prime Minister Narendra Modi along with CM Pinarayi Vijayan visit the hospital to meet and interact with the victims and survivors of the landslide in Wayanad.
(Source: DD News) pic.twitter.com/U9Ca06D725
— ANI (@ANI) August 10, 2024
വയനാട്ടില്‍ ദുരിത ബാധിതര്‍ക്കൊപ്പം നില്‍ക്കുന്നതാണ് ഏറ്റവും പ്രധാനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരന്തത്തില്‍പ്പെട്ടവരുടെ ഭാവി സംരക്ഷിക്കുകയെന്നത് നമ്മുടെ ഉത്തരവാദിത്തമാണെന്നും കേരളം വിശദമായ മെമ്മോറാണ്ടം നല്‍കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
താന്‍ പല വിഷമങ്ങളും നേരിട്ട് കണ്ടിട്ടുണ്ട്. തനിക്ക് അവരുടെ അവസ്ഥ മനസിലാകും. ദുരന്തബാധിതര്‍ ഒറ്റയ്‌ക്കല്ല. കേന്ദ്രം കേരളത്തിനൊപ്പമാണ്. പുനരധിവാസം ഉള്‍പ്പടെയുള്ള എല്ലാ സഹായങ്ങളും നല്‍കും.നൂറ് കണക്കിനാളുകളുടെ സ്വപ്‌നങ്ങളാണ് തകര്‍ന്നത്. കേന്ദ്രത്തിന് കഴിയുന്ന എല്ലാ സഹായങ്ങളും ചെയ്യും. നാശനഷ്ടങ്ങളെ സംബന്ധിച്ച് കേരളം വിശദമായ മെമ്മോറാണ്ടം സമര്‍പ്പിക്കണം. എത്ര വീടുകള്‍ തകര്‍ന്നു, എത്രയൊക്കെ പേരെ ദുരന്തം ബാധിച്ചു എന്നൊക്കെ മെമ്മോറാണ്ടത്തില്‍ വേണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: