തിരുവനന്തപുരം: ശ്രീകാര്യം പൗഡികോണത്ത് വെട്ടേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന കൊലക്കേസ് പ്രതി മരിച്ചു. കുറ്റിയാണി സ്വദേശി വെട്ടുകത്തി ജോയിയാണ് മരിച്ചത്. ഇരുകാലുകളിലും ഗുരുതരമായി വെട്ടേറ്റ ജോയി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ പുലര്‍ച്ചെ രണ്ടു മണിയോടെയാണ് മരിച്ചത്.
വെട്ടേറ്റ് അര മണിക്കൂറിലധികം റോഡില്‍ രക്തത്തില്‍ കുളിച്ചു കിടന്ന ജോയിയെ ഒടുവില്‍ പോലീസ് ജീപ്പിലാണ് മെഡിക്കല്‍ കോളേജിലെത്തിച്ചത്. അമിതമായി രക്തം വാര്‍ന്ന് ഗുരുതരാവസ്ഥയിലായിിരുന്നു ഇയാള്‍. പ്രതികളെ ആരെയും ഇനിയും പിടികൂടിയിട്ടില്ല. കാറിലെത്തിയ മൂന്നംഗ സംഘമാണ് ജോയിയെ വെട്ടിപ്പരുക്കേല്‍പ്പിച്ചത്. രാത്രി ഒന്‍പതു മണിയോടെ പൗഡികോണം സൊസൈറ്റി ജംഷനിലായിരുന്നു സംഭവം. പൊലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തിരുന്ന ജോയി മൂന്നു ദിവസം മുന്‍പാണ് ജയിലില്‍ നിന്നിറങ്ങിയത്. വട്ടപ്പാറ, പോത്തന്‍കോട് ഉള്‍പ്പെടയുള്ള സ്റ്റേഷനുകളിലെ ക്രിമിനല്‍ ലിസ്റ്റില്‍ ജോയിയുണ്ട്. ശ്രീകാര്യം പൊലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: