Kerala

റബ്ബര്‍ വില സര്‍വ്വകാല റെക്കോര്‍ഡില്‍; പ്രതീക്ഷയോടെ കര്‍ഷകര്‍

Published by

കോട്ടയം: റബര്‍ വില 250 രൂപയിലെത്തി സര്‍വകാല റെക്കോര്‍ഡില്‍. ആഭ്യന്തര മാര്‍ക്കറ്റില്‍ ആര്‍എസ്എസ് 4ന് കിലോയ്‌ക്ക് 255 രൂപ നിരക്കില്‍ വ്യാപാരം നടന്നു. കഴിഞ്ഞ ജൂണ്‍ പത്തിനാണ് റബര്‍ വില 200 രൂപ കടന്നത്.

ഇന്നലെ കോട്ടയം, കൊച്ചി മാര്‍ക്കറ്റില്‍ റബര്‍ ബോര്‍ഡ് വില 247 രൂപയായിരുന്നു. റബര്‍ വില ഉയര്‍ന്നത് കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. അന്താരാഷ്‌ട്രവിലയേക്കാള്‍ 44 രൂപയുടെ വ്യത്യാസമാണ് ഇന്ത്യന്‍ വിപണിയിലുള്ളത്. ജൂണ്‍ പകുതിയോടെ തന്നെ റബ്ബര്‍ വിലയില്‍ വര്‍ധന രേഖപ്പെടുത്തിയിരുന്നു. ജൂണ്‍ 30ന് കോട്ടയത്ത് കിലോയ്‌ക്ക് 205 രൂപയിലാണ് വ്യാപാരം നടന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by