വിഴിഞ്ഞം: വിഴിഞ്ഞം തീരത്തിന്റെ സുരക്ഷ പരിശോധിക്കാന്‍ നാവികസേനയുടെ അത്യാധുനിക പടക്കപ്പല്‍ ഐഎന്‍എസ് കല്‍പ്പേനി തുറമുഖത്ത് നങ്കൂരമിട്ടു.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാര്‍ത്ഥ്യമാകുന്ന സാഹചര്യത്തില്‍ തീരത്തിന്റെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കപ്പല്‍ എത്തിയത്. ഇന്നലെ രാവിലെ 8 മണിയോടെ വിഴിഞ്ഞം മാരിടൈം ബോര്‍ഡിന്റെ തുറമുഖത്ത് അടുപ്പിച്ച കല്പ്പേനിയെ പോര്‍ട്ട് പര്‍സര്‍ വിനുലാല്‍, പോര്‍ട്ട് അസി. കണ്‍സര്‍വേറ്റര്‍ അജീഷ് എന്നിവര്‍ ചേര്‍ന്ന് പുതിയ വാര്‍ഫിലേക്ക് ആനയിച്ചു.
അത്യാധുനിക തോക്കുകളും റഡാര്‍ ഉള്‍പ്പെടെ മികച്ച സംവിധാനങ്ങളുമുള്ള കല്‍പ്പേനി കടല്‍ കൊള്ളക്കാര്‍ക്ക് പേടിസ്വപ്നമാണ്. കൊച്ചിയില്‍ നിന്ന് വ്യാഴാഴ്ച രാത്രി എത്തി വിഴിഞ്ഞം പുറംകടലില്‍ നങ്കൂരമിട്ടിരുന്നു. ലെഫ്റ്റനന്റ് കമാന്‍ഡര്‍ സുനില്‍ കുല്‍ഹാരിയുടെ നേതൃത്വത്തില്‍ അന്‍പതോളം നാവികരുമായെത്തിയ കടല്‍ യോദ്ധാവ് ഇന്ന് കൊച്ചിയിലേക്ക് മടങ്ങുമെങ്കിലും ആഴ്ചയിലൊരിക്കല്‍ തീരസുരക്ഷയ്ക്കായി വിഴിഞ്ഞത്ത് അടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: