തിരുവനന്തപുരം: ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കു നേരെ ജമാ അത്തെ ഇസ്ലാമി നടത്തുന്ന ഹിന്ദു വംശഹത്യയ്‌ക്കെതിരെ വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ സംസ്ഥാനമെമ്പാടും പ്രതിഷേധം. തിരുവനന്തപുരം സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രതിഷേധാഗ്നി തീര്‍ത്തു. മണ്‍ചെരാതുകള്‍ തെളിയിച്ചു കൊണ്ട് ആരംഭിച്ച പ്രതിഷേധാഗ്നി ഹിന്ദു െഎക്യവേദി സംസ്ഥാന ട്രഷറര്‍ പി. ജ്യോതീന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്തു.
മതപരമായ കാര്യങ്ങള്‍ക്ക് ഹിന്ദു ജനതയോടൊപ്പം നിന്ന രാജ്യമായിരുന്നു ബംഗഌദേശ്. ഒരു മാസമായി നടക്കുന്ന സര്‍ക്കാരിനെതിരെ നടക്കുന്ന കലാപം കഴിഞ്ഞ രണ്ടാഴ്ചയായി ഹിന്ദു വിരുദ്ധ കലാപമായി മാറിയിരിക്കുകയാണ്. ഭാരതത്തില്‍ ബംഗഌദേശ് മാറിപ്പോകുന്ന സമയത്ത് മുപ്പത് ശതമാനത്തോളമായിരുന്നു ഹിന്ദു ജനസംഖ്യ. എന്നാലിന്ന് എട്ട് ശതമാനം മാത്രമാണ് ബംഗഌദേശിലെ ഹിന്ദു ജനസംഖ്യ. ബാക്കിയുള്ള ഹിന്ദുക്കളെ അടിച്ചോടിക്കുക എന്നത് ജമാഅത്തെ ഇസ്ലാമിയുടെ, പാക്കിസ്ഥാന്റെ, ചൈനയുടെ ലക്ഷ്യമായിരുന്നുവെന്നു ജ്യോതീന്ദ്ര കുമാര്‍ പറഞ്ഞു. ജമാഅത്തെ ഇസ്ലാമി പോലുള്ള സംഘടനകളെ നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിശ്വഹിന്ദു പരിഷത്ത് ജില്ലാ പ്രസിഡന്റ് സി. ബാബുക്കുട്ടന്‍, സംസ്ഥാന സമ്പര്‍ക്ക പ്രമുഖ് കെ.എസ്. റെജി, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി സന്ദീപ് തമ്പാനൂര്‍, ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സമിതിയംഗം അഡ്വ. അഞ്ജനാ ദേവി, ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി വഴയില ഉണ്ണി, കേരളാ ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സമിതിയംഗം ഷാജു വേണുഗോപാല്‍ തുടങ്ങി വിവിധ ഹൈന്ദവ സംഘടനാ നേതാക്കള്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: