ന്യൂദല്‍ഹി: 2024ലെ രാഷ്ട്രീയ വിജ്ഞാന് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ശാസ്ത്രം, സാങ്കേതികവിദ്യ എന്നീ മേഖലകളിലായി വിജ്ഞാന് രത്ന, വിജ്ഞാന് ശ്രീ, വിജ്ഞാന് യുവ, വിജ്ഞാന് ടീം എന്നീ പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്.
പരമോന്നത ശാസ്ത്ര പുരസ്കാരമായ വിജ്ഞാന് രത്ന പുരസ്കാരത്തിന് ബെംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് മുന്‍ ഡയറക്ടറും ബയോകെമിസ്റ്റും ബയോടെക്നോളജിസ്റ്റുമായ പ്രൊഫ. ജി. പത്മനാഭന് അര്‍ഹനായി. തിരുവനന്തപുരം സിഎസ്ഐആര്‍ – നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജി ഡയറക്ടര്‍ ഡോ. സി. ആനന്ദരാമകൃഷ്ണന്, തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജി ഡയറക്ടര്‍ ഡോ. സഞ്ജയ് ബിഹാരി എന്നിവര്‍ വിജ്ഞാന്‍ശ്രീ പുരസ്കാരത്തിന് അര്‍ഹരായി.
പൂനെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപിക്കല്‍ മെറ്റീരിയോളജിയിലെ ഡോ. റോക്സി മാത്യു കോള്‍, ജംഷഡ്പൂര്‍ സിഎസ്ഐആര്‍- നാഷണല്‍ മെറ്റലര്‍ജിക്കല്‍ ലബോറട്ടറിയിലെ ഡോ. അഭിലാഷ്, തിരുവനന്തപുരം ഐഎസ്ആര്‍ഒ-വിഎസ്എസ്സിയിലെ ഡോ. ദിഗേന്ദ്രനാഥ് സ്വയിന് എന്നിവര്‍ വിജ്ഞാന് യുവ പുരസ്കാരത്തിനും അര്‍ഹനായി. ഐഎസ്ആര്‍ഒ-ചന്ദ്രയാന്‍ 3 ടീമിന് ബഹിരാകാശ ശാസ്ത്രത്തിനും സാങ്കേതിക വിദ്യയ് ക്കും നല്കിയ സംഭാവനകള്‍ക്ക് വിജ്ഞാന് ടീം പുരസ്കാരം സമ്മാനിക്കും.
ഡോ. ആവേഷ് കുമാര്‍ ത്യാഗി, ഉമേഷ് വര്‍ഷ്ണി, ഭീം സിംഗ്, ആദിമൂര്‍ത്തി ആദി, രാഹുല്‍ മുഖര്‍ജി തുടങ്ങി ആകെ13 പേരാണ് വിജ്ഞാന്‍ശ്രീ പുരസ്കാരത്തിന് അര്‍ഹരായവര്‍. ഡോ.എസ്.എല്‍. കൃഷ്ണമൂര്‍ത്തി, രാധാകൃഷ്ണന് മഹാലക്ഷ്മി, ഡോ. പുരബി സൈകിയ, പ്രൊഫു. പ്രഭു രാജഗോപാല്‍, ഡോ. പ്രശാന്ത് കുമാര്‍ തുടങ്ങി ആകെ 18 പേര് വിജ്ഞാന്യുവയ്ക്കും അര്‍ഹ രായി. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിന് സമീപം ചന്ദ്രയാന്‍ -3 ഇറങ്ങിയതിന്റെ സ്മരണാര്‍ത്ഥം ദേശീയ ബഹിരാകാശ ദിനമായ ആഗസ്ത് 23 ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു പുരസ്കാരം സമ്മാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: