പാലക്കാട്: സിപിഎം പ്രവര്‍ത്തകന്റെ വീട്ടില്‍ സ്ഫോടനം. തരൂര്‍ സ്വദേശി സി.പി.എം പ്രവര്ത്തകന് രതീഷിന്റെ വീട്ടിലാണ് സ്ഫോടനം നടന്നത്.
വീട്ടിലെ വിറകുപുരയില്‍ സൂക്ഷിച്ചിരുന്ന കരിമരുന്ന് മിശ്രിതം പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തില്‍ രണ്ട് വീടുകളുടെ ജനല്‍ച്ചില്ല് തകര്‍ന്നു.
അനധികൃതമായി സ്ഫോടക വസ്തു സൂക്ഷിച്ചതിന് രതീഷിനെതിരെ ആലത്തൂര്‍ പൊലീസ് കേസെടുത്തു.രതീഷിന്റെയും അടുത്ത വീട്ടിലെയും ജനല്‍ച്ചില്ലുകളാണ് സ്ഫോടനത്തില്‍ തകര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: