ന്യൂദല്‍ഹി: ഡിജിറ്റല്‍ വായ്പാ ആപ്പുകളെ നിയന്ത്രിക്കാനൊരുങ്ങി റിസര്‍വ് ബാങ്ക്. അനധികൃത ആപ്പുകള്‍ മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി വായ്പ നല്കുന്ന സ്ഥാപനങ്ങള്‍ അവരുടെ ഡിജിറ്റല്‍ ലെന്‍ഡിംഗ് ആപ്പുകള്‍ ആര്‍ബിഐക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് നിര്‍ദേശിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ആരംഭിച്ച ധന നയ യോഗം അവസാനിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ആര്‍ബിഐ ഗവര്‍ണര്‍.
പെട്ടെന്ന് പൊങ്ങി വരുന്ന വായ്പ ആപ്പുകള്‍ക്കുള്ള കൂച്ചു വിലങ്ങായിരുക്കും ആര്‍ബിഐയുടെ പുതിയ നടപടി. വായ്പ അനുവദിക്കുന്ന സ്ഥാപനങ്ങള്‍ അവരുടെ ഡിജിറ്റല്‍ ലെന്‍ഡിംഗ് ആപ്പുകളെ കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുകയും അപ്ഡേറ്റ് ചെയ്യുകയും വേണമെന്നാണ് ആര്‍ബിഐയുടെ നിര്‍ദേശം. അനധികൃതമായി വായ്പ നല്കുന്ന ആപ്പുകള്‍ തിരിച്ചറിയാന്‍ ഈ നടപടി ഉപഭോക്താക്കളെ സഹായിക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: