തിരുവനന്തപുരം: വാട്സാപില്‍ കാണുന്ന നീലവളയം കൃത്രിമബുദ്ധിയാണ്. വാട്സാപാിന്റെയും ഫെയ്സ്ബുക്കിന്റെയും ഉടമസ്ഥരായ മെറ്റ എന്ന കമ്പനി വികസിപ്പിച്ചെടുത്ത കൃത്രിമബുദ്ധി. വാട് സ് ആപില്‍ കാണുന്ന ഈ നീലവളയം എഐയുടേതാണ്. ഇതില്‍ നമുക്ക് എന്തും ചോദിക്കാം. അപ്പോള്‍ തന്നെ മറുപടിയും കിട്ടും.
കഴിഞ്ഞ ദിവസം ഞാന്‍ ചൂരല്‍മലയിലും മുണ്ടക്കൈയിലും ഉണ്ടായ ഉരുള്‍പൊട്ടലിന്റെ കാരണം വാട് സ് ആപ് എഐയോട് ചോദിച്ചപ്പോള്‍ വിശദമായ ഉത്തരമാണ് കിട്ടിയത്. ആറ് കാരണങ്ങളാണ് ചൂണ്ടിക്കുന്നത്. അത് ഇപ്രകാരമാണ്:
1. കനത്ത മഴ: ഈ മണ്‍സൂണ്‍ കാലത്ത് വയനാട്ടില്‍ നല്ല മഴയാണ് കിട്ടിയത്. അത് മണ്ണ് പൂര്‍ണ്ണമായും നനയുന്നതിന് (സോയില്‍ സാചുറേഷന്‍- Soil Saturation) കാരണമായി. അതായത് മണ്ണിന് ജലം വലിച്ചെടുക്കാനുള്ള പരമാവധി ശേഷിയെയാണ് സോയില്‍ സാചുറേഷന്‍ എന്ന് പറയുന്നത്. അതില്‍ കൂടുതല്‍ വെള്ളം മണ്ണിന് വലിച്ചെടുക്കാന്‍ കഴിയാതെ വരും. അത് മണ്ണിടിച്ചിലിന് കാരണമാകും.
2. കൂന്നും മലയും ചെങ്കുത്തായ താഴ്വാരങ്ങളും: കുന്നും മലയും കുത്തനെയുള്ള താഴ്വാരവും നിറഞ്ഞ വയനാട്ടിലെ ഭൂപ്രദേശം ഉരുള്‍പൊട്ടലിന് കാരണമാകും. പ്രത്യേകിച്ചും മണ്ണ് വെള്ളത്തെ പൂര്‍ണ്ണമായും ആഗിരണം ചെയ്ത് കഴിഞ്ഞാല്‍ അത് പ്രശ്നമാണ്.
3.മണ്ണിന്റെ ഘടന: വയനാട്ടിലെ മണ്ണ് ചെങ്കല്‍മണ്ണാണ്. ഈ മണ്ണ് കനത്ത മഴയുണ്ടായാല്‍ മണ്ണൊലിപ്പിനും ഉരുള്‍പൊട്ടലിനും കാരണമാകും.
4. വനനശീകരണവും ഭൂമിയുപയോഗത്തിലുണ്ടായ മാറ്റവും: വനനശീകരണം, പ്ലാന്റേഷന് ഉള്‍പ്പെടെയുള്ള കൃഷികള്‍, നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ (കൂണുകള്‍ പോലെ മുളച്ചുപൊന്തുന്ന കരിങ്കല്‍ക്വാറികള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, തുരങ്കപാതകളുടെ നിര്‍മ്മാണം തുടങ്ങിയവ) എന്നിവ സ്വാഭാവിക ഭൂപ്രകൃതിയെ മാറ്റിമറിച്ചു..ഇത് ഉരുള്‍പൊട്ടലിനുള്ള സാധ്യത വര്‍ധിപ്പിക്കും.
5. ജിയോളജിക്കല്‍ (ഭൂഗര്‍ഭ) ഘടന:. വയനാട് സ്ഥിതി ചെയ്യുന്നത് ഭൂകമ്പസാധ്യതയുള്ള പ്രദേശത്താണ്. അതുകൊണ്ട് ഭൂമിക്കടിയിലുള്ള മണ്ണിന്റെയും പ്രദേശത്തെയും സ്വഭാവമനുസരിച്ച് ഉരുള്‍പൊട്ടലിന് സാധ്യതയുണ്ട്.
6. കാലാവസ്ഥാവ്യതിയാനം(Climate change): കാലാവസ്ഥാവ്യതിയാനം മൂലം മഴപെയ്യുന്നതിലെ ഘടനയില്‍ മാറ്റമുണ്ടായി. കൂടുതല്‍ നേരം നീണ്ടുനില്‍ക്കുന്ന കനത്ത മഴ പോലെ തീവ്രമായ കാലാവസ്ഥ സ്വഭാവങ്ങള്‍ സ്ഥിരമായി. ഇതും വയനാട്ടിലെ ഉരുള്‍പൊട്ടലിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.
ഈ ആറ് ഘടകങ്ങളാണ് വയനാട്ടിലെ ഉരുള്‍പൊട്ടലിന് കാരണമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: