പൂവാര്‍: സിപിഎമ്മിന്റെ നേതൃത്വത്തില്‍ പൂവാര്‍ പോലീസ് സ്റ്റേഷന് ആക്രമിച്ച് ഇന്ന് ഒരു വര്‍ഷം പിന്നിടുമ്പോഴും കേസില്‍ ഉള്‍പ്പെട്ട സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഇപ്പോഴും പോലീസിന് മുന്നിലൂടെ വിലസുന്നു. സിപിഎം പൂവാര്‍ ലോക്കല്‍ കമ്മിറ്റി അംഗം, ചെക്കടി ബ്രാഞ്ച് സെക്രട്ടറി, ഡിവൈഎഫ്ഐ പൂവാര്‍ ലോക്കല്‍ കമ്മിറ്റി പ്രസിഡന്റ്, മേഖലാ ട്രഷറര്‍ തുടങ്ങി സ്ഥാനങ്ങള്‍ വഹിക്കുന്നവരാണ് ആക്രമണത്തില്‍ പങ്കെടുത്തത്. എന്നാല്‍ ഇതില്‍ പലരുടെയും പേര് വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടും ഇവരാരും പ്രതി പട്ടികയിലില്ല. സിപിഎം നേതാക്കളുടെ സമ്മര്‍ദമാണ് ഇതിന് പിന്നിലെന്ന് കോണ്‍ഗ്രസ്, ബിജെപി നേതാക്കള്‍ പറയുന്നു. ഈ കേസില്‍ വാദി ഭാഗം പോലീസുകാരാണ്. കേസുമായി ബന്ധമുള്ള ഒരു ഉദ്യോഗസ്ഥനെ ഇതിനകം സ്ഥലംമാറ്റിയെന്നാണ് പുറത്ത് വരുന്ന വിവരം. ബാക്കിയുള്ളവരെ ജില്ലയ്ക്ക് പുറത്തേയ്ക്ക് മാറ്റുമെന്ന് അഭ്യൂഹമുണ്ട്.
2023 ആഗസ്റ്റ് 7 നാണ് ഒരു സംഘം സിപിഎം,ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പൂവാര്‍ പോലീസ് സ്റ്റേഷനിലേക്ക് അതിക്രമിച്ച് കയറിയത്. പുല്ലുവിള സ്വദേശികള്‍ സഞ്ചരിച്ച ഓട്ടോറിക്ഷ പൂവാര്‍ സാമൂഹികാരോഗ്യകേന്ദ്രത്തിലെ ആംബുലന്‍സിന് പിന്നില്‍ തട്ടിയത് സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇതില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ ആംബുലന്‍സ് ഡ്രൈവര്‍ക്ക് മര്‍ദനമേറ്റിരുന്നു. സംഭവത്തിന് പിന്നാലെ പുല്ലുവിള സ്വദേശികളായ ശ്യാംകുമാര്‍, യേശുദാസ്, തോമസ് എന്നിവരെ പൂവാര്‍ പോലീസ് പിടികൂടി സ്റ്റേഷനില്‍ എത്തിച്ചു. ഇതറിഞ്ഞ് സ്റ്റേഷനില്‍ പ്രകടനവുമായി എത്തിയ സിപി എം, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സ്റ്റേഷനിലേക്ക് അതിക്രമിച്ച് കയറുകയും പോലീസ് പിടികൂടിയവരെ മര്‍ദിക്കാന്‍ ശ്രമിക്കുകയും ചെയ്തതിനാണ് കേസ്.
സംഭവത്തില്‍ അന്നുതന്നെ ഏഴ് പ്രതികള്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന 20ഓളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇതില്‍ പങ്കെടുത്ത എല്ലാ പ്രതികളെയും പോലീസ് തിരിച്ചറിഞ്ഞെങ്കിലും ഒരു വര്‍ഷത്തിനിടയില്‍ പൂവാര്‍ പഞ്ചായത്തംഗം ശരത്കുമാര്, പൂവാര്‍ സ്വദേശി അന്‍സില്‍, പൂവാര്‍ ഇഎംഎസ് കോളനി സ്വദേശി മുഹമ്മദ് റാഫി എന്നിവരെ മാത്രമാണ് പോലീസിന് പിടികൂടാനായത്. മറ്റെല്ലാ പ്രതികളും ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണരംഗത്തും നിരവധി പൊതുപരിപാടികളിലുമായി പൂവാറില്‍ സജീവമായി രംഗത്തുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ പോലീസ് സ്റ്റേഷനിലേക്ക് അതിക്രമിച്ച് കയറിയിട്ടില്ലെന്നും ആംബുലന്‍സ് ഡ്രൈവറെ മര്‍ദിച്ചവരെ പിടികൂടാത്തില്‍ പ്രതിഷേധവുമായി പോലീസ് സ്റ്റേഷനില്‍ എത്തുക മാത്രമായിരുന്നുവെന്നുമാണ് സംഭവത്തില്‍ സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: