ധാക്ക ; പ്രശസ്ത ബംഗ്ലാദേശി ഗായകൻ രാഹുൽ ആനന്ദിന്റെ 140 വർഷം പഴക്കമുള്ള വീടിന് നേരെ ഇസ്ലാമിസ്റ്റുകളുടെ ആക്രമണം . 3000-ത്തിലധികം വാദ്യോപകരണങ്ങൾ കത്തിനശിച്ചു . വീടിന്റെ ഫർണിച്ചറുകൾ കൊള്ളയടിച്ചു .
ധാക്കയിലെ ധൻമോണ്ടി 32-ൽ സ്ഥിതി ചെയ്യുന്ന വീടാണ് ജനക്കൂട്ടം കൊള്ളയടിച്ച ശേഷം കത്തിച്ചത് . ഭാഗ്യവശാൽ, ആനന്ദയും കുടുംബാംഗങ്ങളും ആക്രമണത്തിൽ നിന്ന് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പ്രതിഷേധക്കാർ വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിക്കുകയും വീട് നശിപ്പിക്കുകയും ചെയ്തു.
പ്രതിഷേധക്കാർ ഗേറ്റ് തകർത്താണ് വീടിനുള്ളിലെത്തിയത്. രാഹുൽ ആനന്ദ ജോലർ ഗാന് എന്ന നാടോടി സംഗീത ബാൻഡ് നടത്തുകയാണ്. അതേസമയം ബംഗ്ലാദേശിൽ “ന്യൂനപക്ഷങ്ങളുടെ നിലയുമായി ബന്ധപ്പെട്ട് സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന്” വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പറഞ്ഞു. രാജ്യത്തെ നയിക്കാൻ ഇടക്കാല സർക്കാർ രൂപീകരിക്കുമെന്ന് ബംഗ്ലാദേശ് കരസേനാ മേധാവി ജനറൽ വഖാർ ഉസ് സമാൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: