വയനാട് : മുണ്ടക്കൈ ഉരുൾപൊട്ടലിൽ 310 ഹെക്ടറോളം കൃഷികൾ നശിച്ചതായി റിപ്പോർട്ട്. പ്രദേശത്തെ 750-ൽ അധികം കുടുംബങ്ങളാണ് കൃഷിയെ മാത്രം ആശ്രയിച്ചു ജീവിച്ചിരുന്നത്. 6 ഹെക്റ്ററിൽ അധികം വനഭൂമിയും ചളിയിൽ പൊതിഞ്ഞുപോയതായാണ് പുതിയതായി പുറത്ത് വന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. 50 ഹെക്ടർ ഏലം, 100 ഹെക്ടർ കാപ്പി, 70 ഹെക്ടർ കുരുമുളക്, 55 ഹെക്ടർ തേയില, തെങ്ങും, കവുങ്ങും വഴയും പത്ത് ഏക്കർ വീതം. കൃഷിവകുപ്പിന്റെ പ്രാഥമിക കണക്കാണിത്.
80 കാട് വെട്ട് യന്ത്രങ്ങൾ, 150 സ്‌പ്രേയർ, 750 കാർഷിക ഉപകരണങ്ങൾ, 150 ലധികം മറ്റ് ഉപകരണങ്ങൾ, 200 പമ്പ് സെറ്റുകൾ അനുബന്ധന നഷ്ടവും അമ്പരപ്പിക്കുന്നു. കൃഷി വായ്‌പകൾ വിലയിരുത്തി വരുന്നതായി പ്രിൻസിപ്പൽ കൃഷി ഓഫീസർ വ്യക്തമാക്കി. 5 ഹെക്റ്ററിൽ അധികം വനഭൂമി ഉരുൾ പൊട്ടലിൽ നശിച്ച എന്നാണ് വനം വകുപ്പ് കണക്ക് പശ്ചിമ ഘട്ടത്തിന്റെ വൈവിധ്യ കലവറയാണ് ഇവിടം.
ചൂരൽമലയോട് ചേർന്നുള്ള 309 ഭാഗവും ഇല്ലാതെ ആയി. അപൂർവ സസ്യജാലങ്ങൾ ധാരാളം ഉള്ള മേഖലയായിരുന്നു ഇത്. കഴിഞ്ഞ 10 വർഷത്തിനിടെ 7 പുതിയ സസ്യ ജാലങ്ങളെ കണ്ടെത്തിയ സ്ഥലം കൂടിയാണിത്. 2021-ലെ പക്ഷി സർവേയിൽ 166 ഇനം പക്ഷികളെ അടയാളപ്പെടുത്തിയതും ഇവിടെ നിന്നാണ്. മനുഷ്യരുടെ പുനരധിവാസം പോലെ ഈ ദുരന്തത്താൾ വരെ സംരക്ഷിക്കുന്നതും വെല്ലുവിളിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: