തെലുങ്ക് സിനിമയുടെ തലവര മാറ്റിയ സംവിധായകൻ എന്ന് നിസ്സംശയം വിശേഷിപ്പിക്കാവുന്ന ഒരാളാണ് എസ് എസ് രാജമൗലി. തെലുങ്ക് സിനിമകളെ ആഗോളതലത്തിൽ എത്തിച്ച സംവിധായകൻ.
രാജമൗലിയുടെ ചെറുപ്പക്കാലത്തു നിന്നുള്ള ഏതാനും ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്
മഗധീര, ഈച്ച, ബാഹുബലി, ആർആർആർ എന്നീ ചിത്രങ്ങളിലൂടെ കഥ പറച്ചിലിന്റെയും സിനിമ മേക്കിംഗിന്റെയും പുതിയ തലങ്ങൾ പര്യവേക്ഷണം ചെയ്യുകയായിരുന്നു രാജമൗലി. ബാഹുബലി എന്ന ചിത്രത്തിന്റെ ഗ്ലോബൽ ലെവലിൽ ശ്രദ്ധ നേടിയ സംവിധായകനായി രാജമൗലി മാറി. ആയിരം കോടി ക്ലബില്‍ പ്രഥമാംഗത്വം കരസ്ഥമാക്കിയ ചിത്രം എന്നീ ബഹുമതികളൊക്കെയും ബാഹുബലി ശ്രദ്ധ നേടി.
രാജമൗലിയുടെ ഏറ്റവും ഒടുവിലെ ചിത്രമായ ആർ ആർ ആർ 2023-ൽ “നാട്ടു നാട്ടു” എന്ന ഗാനത്തിലൂടെ രണ്ട് ഓസ്‌കാറുകൾ പോലും നേടി. രാജമൗലിയുടെ സിനിമാജീവിതത്തെ ആസ്പദമാക്കി അടുത്തിടെ നെറ്റ്ഫ്ലിക്സ് ഒരു ഡോക്യുമെൻ്ററിയും പുറത്തിറക്കിയിരുന്നു.
മോഡേൺ മാസ്റ്റേഴ്‌സ്: എസ്എസ് രാജമൗലി എന്ന ഡോക്യുമെൻ്ററി നിർമ്മിച്ചത് അപ്ലാസ് എൻ്റർടൈൻമെൻ്റും ഫിലിം കമ്പാനിയൻ സ്റ്റുഡിയോയും ചേർന്നാണ്. രാഘവ് ഖന്നയാണ് സംവിധായകൻ, ജെയിംസ് കാമറൂൺ, ജോ റൂസ്സോ, കരൺ ജോഹർ, പ്രഭാസ്, റാണാ ദഗ്ഗുബതി, ജൂനിയർ എൻടിആർ, രാം ചരൺ തുടങ്ങിയ സിനിമാ വ്യക്തികളുമായുള്ള അഭിമുഖവും ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: