തിരുവനന്തപുരം: സമാധാനകാംക്ഷികളായി ഇവിടെ അഭിനയിക്കുന്ന ജമാ അത്തെ ഇസ്ലാമിക്കാരുടെ തനിനിറം കാണണമെങ്കില്‍ ബംഗ്ലാദേശില്‍ പോയാല്‍ മതിയെന്ന് അഡ്വ. ജയശങ്കര്‍. യൂട്യൂബ് ചാനലില്‍ ബംഗ്ലാദേശ് പ്രശ്നത്തെക്കുറിച്ച് സംസാരിക്കവേയാണ് അദ്ദേഹം ഇങ്ങിനെ ഒരു പരാമര്‍ശം നടത്തിയത്.
എന്നൊക്കെ ഖാലിദ സിയയുടെ ബിഎന്‍പി അധികാരത്തില്‍ ഇരുന്നിട്ടുണ്ടോ അന്നൊക്കെ ജമാഅത്തെ ഇസ്ലാമിയുടെ ഗുണ്ടായിസം ബംഗ്ലാദേശില്‍ ഉണ്ടായിട്ടുണ്ട്. ന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന ചെന്നായ്‌ക്കളാണ് ജമാ അത്തെ ഇസ്ലാമി. അവിടുത്തെ ന്യൂനപക്ഷങ്ങളെ ആക്രമിക്കലും അവരുടെ പതിവാണ്. അതുകൊണ്ടാണ് കാലാകാലങ്ങളില്‍ അവിടുത്തെ ക്രിസ്ത്യന്‍, സിഖ്, ഹിന്ദു സമുദായങ്ങള്‍ക്ക് ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയിലേക്ക് ഓടിപ്പോരേണ്ടി വന്നത്. 1971ല്‍ ബംഗ്ലാദേശ് വിമോചനസമരകാലത്ത് അല്‍ ബദല്‍, അല്‍ ഷബാബ് എന്നീ പേരുകളില്‍ ഗുണ്ടാസംഘങ്ങളുണ്ടാക്കി അവാമി ലീഗുകാരെയും ബംഗ്ലാദേശിലെ ന്യൂനപക്ഷക്കാരെയും (ഹിന്ദു, സിഖ്, ക്രിസ്ത്യന്‍) വേട്ടയാടുക ജമാ അത്തെക്കാര്‍ പതിവാക്കിയിരുന്നു. ഇപ്പോള്‍ ഷേഖ് ഹസീനയെ പുറത്താക്കാനുള്ള സമരത്തിന് പിന്നിലും പ്രധാന ശക്തി ജമാ അത്തെ ഇസ്ലാമിക്കാരായിരുന്നു. – ജയശങ്കര്‍ പറഞ്ഞു.
വിദ്യാര്‍ത്ഥികളെ മുന്നില്‍ നിര്‍ത്തി പ്രതിപക്ഷപാര്‍ട്ടിയായ ബിഎന്‍പിക്കാരും തീവ്ര ഇസ്ലാമിക വിഭാഗമായ ജമാ അത്തെ ഇസ്ലാമിയും നടത്തിയ സമരത്തിന് ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. ഷേഖ് ഹസീനയെ പുറത്താക്കുക. അതിന് ശേഷം ഖലിദ സിയയെ ജയില്‍ വിമോചിതയാക്കി അധികാരത്തില്‍ എത്തിക്കുക. എന്നതായിരുന്നു ജമാ അത്തെ ഇസ്ലാമിയുടെ ലക്ഷ്യം. ഇപ്പോള്‍ തന്നെ അവിടെ ന്യൂനപക്ഷ സമുദായത്തിനെതിരെ വലിയ
ബംഗ്ലാദേശിലെ ഈ കലാപത്തിന് പിന്നില്‍ വലിയ ഒരു അപകടം പതിയിരിക്കുന്നുണ്ട്. അവിടെ സാമ്പത്തിക സുരക്ഷിതത്വം അല്‍പമെങ്കിലും സാധ്യമാക്കിയത് ഷേഖ് ഹസീനയുടെ ഭരണത്തിലാണ്. ജമാ അത്തെ ഇസ്ലാമി ഡ്രൈവിങ്ങ് സീറ്റില്‍ ഇരിക്കുന്ന ഭരണമായിരിക്കും വരാന്‍ പോകുന്നത്. അതോടെ ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ക്ക് (ഹിന്ദു, സിഖ്, ക്രിസ്ത്യന്‍) ഇനി അവിടെ ജീവിക്കാന്‍ പറ്റാത്ത സ്ഥിതിയാകും. പാകിസ്ഥാന്റെ സാറ്റലൈറ്റ് ആയി വീണ്ടും ബംഗ്ലാദേശ് മാറും. അതോടെ ഇപ്പോള്‍ സുഷുപ്തിയിലായ ഹുജി(ഹര്‍ക്കത്തുള്‍ ജിഹാദ് അല്‍ ഇസ്ലാമി) പോലുള്ള തീവ്രവാദ സംഘടനകള്‍ വീണ്ടും തലപൊക്കും. – ജയശങ്കര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: