ധാക്ക: ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീന സർക്കാരിനെ അട്ടിമറിച്ച് പട്ടാളം ഭരണം പിടിച്ചെടുത്തതിന് പിന്നാലെ ഷെർപുർ ജയിലിൽനിന്ന് തടവുകാർ രക്ഷപ്പെട്ടു. അഞ്ഞൂറോളം തടവുകാർ ജയിൽ ചാടിയതായാണ് റിപ്പോർട്ട്. ഇവരിൽ ആയുധധാരികളുമുണ്ടെന്ന് സീ ന്യൂസ് റിപ്പോർട്ട് ചെയ്തു. രക്ഷപ്പെട്ടവരിൽ 20 പേർക്ക് തീവ്രവാദ ബന്ധമുണ്ടെന്നാണ് വിവരം.
ഷെർപുർ ജയിൽ, ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽനിന്ന് ഏകദേശം 100 കിലോമീറ്റർ മാത്രം അകലെയായതിനാൽ ഇന്ത്യയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അതിർത്തിയിൽ ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്) കൂടുതൽ സൈനികരെ വിന്യസിച്ച് സുരക്ഷ വർധിപ്പിച്ചു. ബംഗ്ലാദേശിലെ രക്തരൂക്ഷിതമായ സംവരണ വിരുദ്ധ പ്രക്ഷോഭത്തിന്റെ മറവിലാണ് സൈന്യം അധികാരം പിടിച്ചെടുത്തത്.
ഷെയ്ഖ് ഹസീന രാജിവെച്ചതോടെ അവരുടെ ഔദ്യോഗിക വസതി മുതൽ പാർലമെന്റ് വരെ കലാപകാരികൾ കൈയ്യേറിയിരുന്നു. ഇതിന് തൊട്ടുമുമ്പേ ഷെയ്ഖ് ഹസീന ഭാരതത്തിലേക്ക് അഭയം തേടാൻ പുറപ്പെട്ടിരുന്നു. പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഇരച്ചെത്തിയ കലാപകാരികൾ അവിടെ കണ്ടതെല്ലാം മോഷ്ടിച്ചു. ബംഗ്ലാദേശ് പാർലമെന്റിലേക്ക് അതിക്രമിച്ച് കയറിയവർ അവിടെ ഇരുന്ന് പുകവലിക്കുന്നതിന്റേയും സെൽഫി എടുക്കുന്നതിന്റേയും വീഡിയോദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
1971-ലെ ബംഗ്ലാദേശ് വിമോചനയുദ്ധത്തിൽ പങ്കെടുത്തവരുടെ അനന്തരതലമുറയ്‌ക്ക് സർക്കാർജോലികളിൽ 30 ശതമാനം സംവരണം നൽകുന്നതിനെതിരേ ജൂലായിൽ നടന്ന രാജ്യവ്യാപകപ്രക്ഷോഭത്തിന്റെ തുടർച്ചയാണ് കഴിഞ്ഞ രണ്ടുദിവസമായി നടന്ന പ്രതിഷേധപ്രകടനങ്ങൾ. പ്രക്ഷോഭം തെരുവ് യുദ്ധമാവുകയും മുന്നൂ റോളം പേർ കൊല്ലപ്പെടുകയും ചെയ്തതിന്റെ മ റവിലാണ് സർക്കാരിനെ പട്ടാളം അട്ടിമറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: